ജർമൻ പോലീസിൽ രാജ്യദ്രോഹികൾ : 29 പേരെ സ്‌സപെൻഡ് ചെയ്തു

09:19 PM Sep 18, 2020 | Deepika.com
ബർലിൻ: ജർമനിയിലെ നോർത്ത് റൈൻവെസ്റ്റ്ഫാലിയ സംസ്ഥാനത്തിലെ പോലീസ് ഉദ്യോഗസ്ഥർ വർഷങ്ങളായി സ്വകാര്യ ചാറ്റ് ഗ്രൂപ്പുകളിൽ രാജ്യദ്രോഹ ചിത്രങ്ങൾ പങ്കിട്ടതായി സംസ്ഥാന ആഭ്യന്തര മന്ത്രി ഹെർബെർട്ട് റീയൂൾ.

സംസ്ഥാന പോലീസിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഇത് വെളിപ്പെടുത്തിത്. അതുകൊണ്ടുതന്നെ സംഭവം പോലീസിനെയാകെ പിടിച്ചുകുലുക്കുകയും ചെയ്തു. 29 ഉദ്യോഗസ്ഥർക്ക് അവരുടെ സ്വകാര്യ സെൽ ഫോണുകളിൽ വംശീയവും വലതുപക്ഷവുമായ തീവ്രവാദ ഉള്ളടക്കം ഉണ്ടെന്ന് പറയയുന്നു. മുൻ ജർമൻ സ്വേച്ചാധിപതി ഹിറ്റ്ലറിനെ മഹത്വവത്കരിക്കുന്ന വലതുപക്ഷ തീവ്രവാദത്തിന്‍റെ ചിത്രങ്ങളാണ് കൈമാറിയതെന്നും പറയപ്പെടുന്നു.ഇവർ ഒരുമിച്ച് കാലങ്ങളായി സ്വകാര്യ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഏറ്റവും മോശവും വെറുപ്പുളവാക്കുന്നതുമായ പ്രക്ഷോഭം നടത്തിയതായി ആഭ്യന്തര മന്ത്രി ഹെർബർട്ട് റൗൾ (സിഡിയു) അഭിപ്രായപ്പെട്ടു. ഇവർ 25 നും 50 നും ഇടയിൽ പ്രായമുള്ളവരാണ്. ഇതിൽ കുടിയേറ്റ പശ്ചാത്തലമുള്ള ചിലരും ഉൾപ്പെടുന്നതായി സംശയിക്കപ്പെടുന്നു. ഇവരെല്ലാം തന്നെ ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. സംഭവത്തെപ്പറ്റി സർക്കാർ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടു.

അതേസമയം സംഭവം ഗുരുതരമാണെന്ന് ജർമൻ പോലീസ് സംഘടനകൾ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ