+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് 19: ടെക്സസ് വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനം 50 മുതൽ 75 ശതമാനം വരെ; മദ്യശാലകൾ അടഞ്ഞു കിടക്കും

ഓസ്റ്റിൻ: കോവിഡ് വ്യാപനം ക്രമാതീതമായി കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ടെക്സസിലെ ഓഫീസുകൾ, റസ്റ്ററന്‍റ്, വ്യാപാര സ്ഥാപനങ്ങൾ, മ്യൂസിയം, ലൈബ്രറികൾ, ജിം തുടങ്ങിയവയിൽ ഇതുവരെ അനുവദിച്ചിരുന്ന പ്രവേശനം 50 ശതമാനം
കോവിഡ് 19: ടെക്സസ് വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനം 50 മുതൽ 75 ശതമാനം വരെ; മദ്യശാലകൾ അടഞ്ഞു കിടക്കും
ഓസ്റ്റിൻ: കോവിഡ് വ്യാപനം ക്രമാതീതമായി കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ടെക്സസിലെ ഓഫീസുകൾ, റസ്റ്ററന്‍റ്, വ്യാപാര സ്ഥാപനങ്ങൾ, മ്യൂസിയം, ലൈബ്രറികൾ, ജിം തുടങ്ങിയവയിൽ ഇതുവരെ അനുവദിച്ചിരുന്ന പ്രവേശനം 50 ശതമാനം മുതൽ 75 ശതമാനം വരെ വർധിപ്പിക്കുമെന്ന് ടെക്സസ് ഗവർണർ ഗ്രേഗ് ഏബട്ട് . എന്നാൽ മദ്യശാലകൾ അടഞ്ഞുകിടക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 21 മുതലാണ് പുതിയ നിർദേശങ്ങൾ നടപ്പിലാക്കുക. ജൂൺ മുതൽ മദ്യശാലകൾ അടഞ്ഞുകിടക്കുകയാണ്.അതോടൊപ്പം നഴ്സിംഗ് ഹോം, അസിസ്റ്റഡ് ലിവിംഗ് സെന്‍റേഴ്സ് എന്നിവിടങ്ങളിലേക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനം അനുവദിക്കും. ആശുപത്രികളിൽ ആവശ്യമായ ശസ്ത്രക്രിയകൾ നടത്തുന്നതിനും അനുമതി നൽകിയിട്ടുണ്ട്.

ടെക്സസിൽ കോവിഡ് മൂലം ആശുപത്രികളിൽ പ്രവേശിക്കുന്നവരുടെ എണ്ണം 15 ശതമാനത്തിൽ താഴെയാണ്. ടെക്സസിന്‍റെ റിയൊ ഗ്രാന്‍റ് വാലി, ലറിവൊ, വിക്ടോറിയ തുടങ്ങിയ പ്രദേശങ്ങൾ ഇപ്പോഴും രോഗവ്യാപനത്തിനുള്ള സാധ്യതകളുള്ളതിനാൽ അവിടെ അപകട മേഖലയായിട്ടാണ് കണക്കാക്കുന്നത്.രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും, രോഗപ്രതിരോധ മാർഗങ്ങൾ, സാമൂഹിക അകലം, മാസ്ക് ധരിക്കൽ തുടങ്ങിയവ തുടരേണ്ടതാണെന്നും ഗവർണർ അഭ്യർഥിച്ചു. ടെക്സസിൽ ഇതുവരെ 14400 മരണവും 674000 പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഗവർണർ ഗ്രേഗ് ഏബട്ട് അറിയിച്ചു.

റിപ്പോർട്ട്: പി.പി ചെറിയാൻ