ബർലിൻ: കേരള നിയമസഭയിൽ അഞ്ചു പതിറ്റാണ്ട് പൂർത്തിയാക്കുന്ന മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് ഒഐസിസി യൂറോപ്പ് കോ ഓർഡിനേറ്ററും ഗ്ലോബൽ സെക്രട്ടറിയുമായ ജിൻസണ് ഫ്രാൻസ് കല്ലുമാടിക്കൽ ആശംസകൾ നേർന്നു. സെപ്റ്റംബർ 17ന് നിയമസഭാ പ്രവേശനത്തിന്റെ സുവർണ ജൂബിലി നിറവിൽ എത്തിയ ഉമ്മൻ ചാണ്ടി 135 വർഷത്തെ കോണ്ഗ്രസ് ചരിത്രത്തിലെ ഈ നേട്ടം കൈവരിയ്ക്കുന്ന ആദ്യനേതാവാണ്. എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ച് അന്പത് കൊല്ലം അസംബ്ലിയിൽ തികച്ചു കേരള ചരിത്രത്തിലും ഇടംപിടിച്ചിരിയ്ക്കയാണ്.
മുഖ്യമന്ത്രി പദവിയ്ക്കു പുറമെ മന്ത്രിയായി ആഭ്യന്തരം, ധനകാര്യം, തൊഴിൽ എന്നീ വകുപ്പുകൾ ഒക്കെ കൈകാര്യം ചെയ്തിട്ടുണ്ട്. അനുഭവ സന്പത്തും ജനകീയ സ്വീകാര്യതയും നേടി ജനമനസുകളിൽ ചിരപ്രതിഷ്ഠ നേടിയ നേതാവെന്ന നിലയിൽ പകരക്കാരനില്ലാത്ത അപൂർവ വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയുടേത്.
ഉമ്മൻ ചാണ്ടിയ്ക്ക് പകരംവയ്ക്കാൻ കേരള രാഷ്ട്രീയത്തിൽ മറ്റൊരാളില്ല. തുടർച്ചയായി പുതുപ്പള്ളി നിയമസഭ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭ പ്രവേശനത്തിന്റെ അൻപത് വർഷം പൂർത്തിയാക്കുന്ന ദിവസമാണ് സെപ്റ്റംബർ 17. മലയാളിയുടെ സ്വകാര്യ അഹങ്കാരവും കോണ്ഗ്രസ് പ്രവർത്തകരുടെ ആശയും ആവേശവുമാണ്. പാർട്ടിയിലെ അനിഷേധ്യ നേതാവും, കേരളത്തിന്റെ വികസന നായകനുമായ ഉമ്മൻ ചാണ്ടിയ്ക്ക് ഒഐസിസി പ്രവർത്തകരും ആശംസകൾ നേർന്നതായി ജിൻസണ് ഫ്രാൻസ് കല്ലുമാടിക്കൽ അറിയിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഉമ്മൻ ചാണ്ടിയ്ക്ക് ഒഐസിസി ആശംസകൾ നേർന്നു
11:34 PM Sep 17, 2020 | Deepika.com