+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

36 കി​ലോ സ്വ​ർ​ണം മോ​ഷ്ടി​ച്ചു; ജീ​വ​ന​ക്കാ​ര​നെ തേ​ടി പോ​ലീ​സ്

കു​വൈ​റ്റ് സി​റ്റി: പ​തി​നേ​ഴ് കോ​ടി മൂ​ല്യം വി​ല വ​രു​ന്ന സ്വ​ർ​ണം മോ​ഷ്ടി​ച്ച പാ​കി​സ്ഥാ​നി​യെ അ​റ​സ്റ്റ് ചെ​യ്യു​വാ​ൻ അ​റ്റോ​ർ​ണി ജ​ന​റ​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. സ്വ​ദേ​ശി സ്ഥാ​പ​ന​ത്ത
36 കി​ലോ സ്വ​ർ​ണം മോ​ഷ്ടി​ച്ചു; ജീ​വ​ന​ക്കാ​ര​നെ തേ​ടി പോ​ലീ​സ്
കു​വൈ​റ്റ് സി​റ്റി: പ​തി​നേ​ഴ് കോ​ടി മൂ​ല്യം വി​ല വ​രു​ന്ന സ്വ​ർ​ണം മോ​ഷ്ടി​ച്ച പാ​കി​സ്ഥാ​നി​യെ അ​റ​സ്റ്റ് ചെ​യ്യു​വാ​ൻ അ​റ്റോ​ർ​ണി ജ​ന​റ​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. സ്വ​ദേ​ശി സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് 36 കി​ലോ സ്വ​ർ​ണ​വു​മാ​യി ക​ട​ന്ന് ക​ള​ഞ്ഞ​ത്.

ജ്വ​ല്ല​റി ഷോ​പ്പി​ലേ​ക്കാ​യി ആ​ഭ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​വാ​നാ​ണ് കു​വൈ​റ്റ് പൗ​ര​ൻ സ്വ​ർ​ണം ജീ​വ​ന​ക്കാ​ര​നെ ഏ​ൽ​പ്പി​ച്ച​ത്. ആ​ഭ​ര​ണ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വ് ബോ​ധ്യ​പ്പെ​ട്ട ക​ട​യു​ട​മ ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ൽ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മോ​ഷ​ണ​ത്തി​ന്‍റെ നി​ർ​ണാ​യ​ക​മാ​യ തെ​ളി​വ് സ്ഥാ​പ​ന​ത്തി​ലെ കാ​മ​റ​യി​ൽ നി​ന്നും പോ​ലീ​സി​ന് ല​ഭി​ച്ച​താ​യി പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. എ​ന്നാ​ൽ, സ്വ​ർ​ണ​ത്തി​ലെ കു​റ​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നി​ല്ല. പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ