ദോഹ:. ഖത്തറിൽ പുതുതായി സ്ഥാനമേറ്റ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലുമായി പിഎംഎഫ് ഗ്ലോബൽ പ്രസിഡന്റ് എം.പി. സലീം, ഖത്തറിലെ ഭാരവാഹികളായ ആഷിക് മാഹി, അജി കുര്യാക്കോസ്, സീഷാൻ എന്നിവർ ചേർന്ന് ദോഹയിലെ ഇന്ത്യൻ എംബസിയിലെത്തി അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും കൂടിക്കാഴ്ചയും നടത്തുകയും ചെയ്തു.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ വിഷയങ്ങളെപറ്റി ഗ്ലോബൽ പ്രസിഡന്റും മറ്റു ഭാരവാഹികളും അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു കോണ്‍സുലർ പാസ്പോട്ട് സർവീസുകളിൽ സാധാരണക്കാർ നേരിടുന്ന കാലതാമസവും മറ്റും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയും പാസ്പോട്ടുകളും മറ്റും ഡെലിവറി ചെയ്യുവാനും ഓണ്‍ലൈൻ സംവിധാനം മെച്ചപ്പെടുത്തുവാനും പ്രസിഡന്റ് നിർദേശം വയ്ക്കുകയും അതേപറ്റി പഠിച്ചുനടപ്പിൽ വരുത്താൻ ശ്രമിക്കുമെന്ന് അംബാസിഡർ ഉറപ്പു നൽകി.
കോവിഡ് ഖത്തറിൽ രൂക്ഷമായ സന്ദർഭത്തിൽ പിഎംഎഫിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കും, എംബസിയുമായുള്ള സഹകരണത്തിനും വിമാനങ്ങൾ ചാർട്ട് ചെയ്തു ബുദ്ധിമുട്ടിയവരെ നാട്ടിൽ എത്തിച്ചതിനും പിഎംഎഫ് ഗ്ലോബൽ നേതാക്കളെയും ഖത്തർ ഭാരവാഹികളെയും അംബാസിഡർ ഡോ. ദീപക് മിത്തൽ പ്രത്യേകം അഭിനന്ദിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ