കൊളോണ്‍: ജർമനിയിലെ ഐഫലിലെ മെഷർനിഷിൽ കഴിഞ്ഞ ദിവസം നിര്യാതനായ ജിനോ ജോണ്‍ എടച്ചേലത്തിന്റെ(45) സംസ്കാരം സെപ്റ്റംബർ 17 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മെഷർനിഷ് ബ്ളൈബ്യുയിർ അാ ങലീിരെവ, 53894 ങലരവലൃിശരവ ആഹലശയൗശൃ) ൽ കൊറോണ നിയന്ത്രണ നടപടികൾക്ക് വിധേയമായി നടക്കും.
കന്പ്യൂട്ടർ എൻജിനീയറായ ജിനോ ടൊയോട്ട കന്പനിയിലാണ് ജോലി ചെയ്തിരുന്നത്. സെപ്റ്റംബർ 13 ന് വെസ്റ്റ് ഫാളിയ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വകുപ്പിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരരംഗത്തുള്ളപ്പോഴാണ് മരണം സംഭവിച്ചത്.
ജർമനിയിൽ കുടിയേറിയ മൂവാറ്റുപുഴ മുത്തോലപുരം എടച്ചേലത്ത് ജോണി, മോളി ദന്പതികളുടെ മകനാണ് ജിനോ. സഹോദരൻ ജിയോണ്‍.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജിനോ ജോണ്‍ എടച്ചേലത്തിന്റെ സംസ്കാരം വ്യാഴാഴ്ച
09:52 PM Sep 15, 2020 | Deepika.com