1995 ജൂലൈ മൂന്നിന് അമേരിക്കയിലെ ന്യൂജേഴ്സിയിൽ രൂപം കൊണ്ട് അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മീഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, ഇന്ത്യ , ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാകമാനം പ്രവർത്തന മേഖലകളുള്ള ലോക മലയാളി പരിഷദ് അഥവാ ഡബ്ല്യഎംസി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന വേൾഡ് മലയാളി കൗണ്‍സിൽ സ്ക്ടോലാൻഡ് ഘടകത്തിന്റെ പ്രഥമ ഭരണസമിതിയെ ’സൂം’ മീറ്റിംഗിലൂടെ തിരഞ്ഞെടുത്തു. വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ, നാഷണൽ പ്രതിനിധികളുടെ അംഗീകാരം നേടിയ പ്രഥമ ഭരണസമതി സെപ്റ്റംബർ 15ന് ചുമതലയേൽക്കും.
ഭാരവാഹികളായി അനിൽ തോമസ്, കിർക്കാൾഡി(ചെയർപേഴ്സണ്‍), ജിമ്മി ജോസഫ് കൂറ്റാരപ്പള്ളി, ഗ്ലാസ്ഗോ((പ്രസിഡന്റ), ജെയിംസ് മാത്യു കക്കുഴി, ഗ്ലാസ്ഗോ(സെക്രട്ടറി), ജോണ്‍ എബ്രാഹം എഡിൻബഗ്(ട്രഷറർ), എബിസണ്‍ ജോസ് ലിവിംഗ്സ്റ്റണ്(കോർഡിനേറ്റർ), ബിജിമോൾ അലക്സ് , ഡണ്ഫെർമലിൻ(വനിതാ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.
ആഗോളതലത്തിൽ വേരുറപ്പിച്ച വേൾഡ് മലയാളി കൗണ്‍സിൽ എന്ന പ്രവാസികളുടെ ഏറ്റവും വലിയ സംഘടനയുടെ ഭാഗമായി മാറുന്ന കാലഘട്ടത്തിന് അനുസരിച്ച് യുവതലമുറയെ കൂടി ഉൾക്കൊണ്ടു കൊണ്ട് സാമൂഹിക- സാംസ്കാരിക പ്രവർത്തനങ്ങളിലും വൈദഗ്ദ്ധ്യപൂർണമായ ആശയരൂപീകരണത്തിലും പങ്ക് വഹിച്ച് നാടിന്റെ നാനാ വിധത്തിലുള്ള വികസനത്തെ മുൻപിൽ കണ്ടു കൊണ്ടാണ് ലോക മലയാളി പരിഷിത്തിന്റെ സ്ക്ടോലാൻഡ് ഘടകത്തിന് രൂപം കൊടുത്തിരിക്കുന്നത്. മാറുന്ന കാലഘട്ടത്തിനും സാഹചര്യങ്ങൾക്കുമനുയോജ്യമായ രീതിയിൽ സംഘടനാ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള തീവ്രയജ്ഞത്തിനാണിവിടെ തുടക്കം കുറിച്ചിരിക്കുന്നത്. വേൾഡ് മലയാളി കൗണ്‍സിൽ സ്കോട്ലാൻഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഗ്ലോബൽ കമ്മറ്റിയുടെ ഒൗദ്യോധിക അംഗീകാരത്തിനു ശേഷം അറിയിക്കുന്നതാണെന്ന് ഭരണ സമതിയ്ക്കു വേണ്ടി സെക്രട്ടറി ജെയിംസ് മാത്യു അറിയിച്ചു.
റിപ്പോർട്ട്: ജിമ്മി ജോസഫ്