കുവൈറ്റ് സിറ്റി : രാജ്യത്ത് 708 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 95,472 ആയി. തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,928 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 6,79670 ആയി.
അഹമ്മദി ഗവർണറേറ്റിൽ 165 ,ജഹ്റ ഗവർണറേറ്റിൽ 76, ഫർവാനിയ ഗവർണറേറ്റിൽ 157 , ഹവല്ലി ഗവർണറേറ്റിൽ 189, കേപിറ്റൽ ഗവർണറേറ്റിൽ 121 പേർക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലായിരുന്ന മൂന്നുപേർ തിങ്കളാഴ്ച മരണമടഞ്ഞു. ഇതോടെ കൊറോണ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 563 ആയി. ഇന്നലെ 506 പേരാണ് രോഗമുക്തരായത് . 85,501 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 9,408 പേരാണ് ചികിൽസയിൽ കഴിയുന്നതായും 86 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ