ഡബ്ലിൻ: അയർലൻഡിൽ നിന്നുള്ള ആദിൽ അൻസാർ പാടിയ "വെണ്മണിയെ ' എന്ന് തുടങ്ങുന്ന തമിഴ് ഗാനം സോഷ്യൽ മീഡിയയിൽ തരങ്കമായി കൊണ്ടിരിക്കുന്നു. ഫോർ മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ "മ്യൂസിക് മഗിൽ ടി.എസ്. അയ്യപ്പൻ എഴുതിയ മനോഹര ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് ആദിലും അനുജത്തി ദിയയും ചേർന്നാണ്.
അയർലൻഡിലെ പ്രകൃതിഭംഗി നിറഞ്ഞസ്ഥലങ്ങളും സഹോദരസ്നേഹവും കുട്ടിക്കുറുന്പുകളും നിറഞ്ഞ മ്യൂസിക് ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നതും 4 മ്യൂസിക്സ് ആണ്. മ്യൂസിക് 24 7 ചാനലിലൂടെ ആണ് ഈ ഗാനം റീലീസ് ആയിരിക്കുന്നത്.
ഫോർ മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ "മ്യൂസിക് മഗി'ന്റെ അയർലൻഡ് എപ്പിസോഡിലൂടെയാണ് ആദിലിനെ ഫോർ മ്യൂസിക്സ് കണ്ടെത്തിയത്.
അയർലൻഡിൽ നിന്നുള്ള 19 പുതിയ പാട്ടുകാരെയാണ് ഫോർ മ്യൂസിക്സ് ന്ധന്ധമ്യൂസിക് മഗ്ഗി’’ലൂടെ സംഗീതലോകത്തിന് പരിചയപ്പെടുത്തുന്നത്. 16 പുതിയ ഗാനങ്ങളിൽ 2 എണ്ണം ഇതിനുമുൻപ് റീലീസ് ആയിട്ടുണ്ട്. മ്യൂസിക് മഗിലെ ഇനിയുള്ള ഗാനങ്ങൾ ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷൻ ആണ് "മ്യൂസിക് ' എന്ന പ്രോഗ്രാം അയർലൻഡിൽ പരിചയപ്പെടുത്തുന്നത്.
റിപ്പോർട്ട്: ജെയ്സണ് കിഴക്കയിൽ
ആദിൽ അൻസാറിന്റെ പുതിയ ഗാനം പുറത്തിറങ്ങി
10:34 PM Sep 14, 2020 | Deepika.com