+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി. സി. മാത്യു ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് പ്രസിഡന്‍റ്

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ഫോർ ഓർഗനൈസഷൻ ഡവലപ്മെന്‍റ് സ്ഥാനത്തേക്ക് പി.‌സി. മാത്യുവിനെ തെരഞ്ഞെടുത്തു. സെപ്റ്റംബർ 12 ന് കൂടിയ ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിലിലാണ് നിയമനം. ഗ്ലോബ
പി. സി. മാത്യു ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് പ്രസിഡന്‍റ്
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ഫോർ ഓർഗനൈസഷൻ ഡവലപ്മെന്‍റ് സ്ഥാനത്തേക്ക് പി.‌സി. മാത്യുവിനെ തെരഞ്ഞെടുത്തു. സെപ്റ്റംബർ 12 ന് കൂടിയ ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിലിലാണ് നിയമനം.

ഗ്ലോബൽ ചെയർമാൻ ഡോ. പി. എ. ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്ലോബൽ പ്രസിഡന്‍റ് ഗോപാലപിള്ള, പി.സി. മാത്യുവിന്‍റെ പേര് നിർദേശിക്കുകയും ഐക്യകണ്ഠേന എക്സിക്യൂട്ടീവ് കൗൺസിൽ പാസാക്കുകയും ചെയ്തു.

വേൾഡ് മലയാളി കൗൺസിലിന്‍റെ വളർച്ചക്ക് പി. സി. മാത്യു സ്തുത്യർഹമായ സംഭാവനകൾ ചെയ്തിട്ടുണ്ട് എന്നും തന്റെ സേവനം തുടർന്നും സംഘടനയുടെ വളര്ച്ചക്ക് അഭികാമ്യവും സമയോചിതവുമാണെന്നും ഗോപാല പിള്ള പറഞ്ഞു. ചെയർമാൻ ഡോ. ഇബ്രാഹിം ഹാജി പി. സി. മാത്യുവിനെ അനുമോദിച്ചു സംസാരിച്ചു. ഗ്ലോബൽ അഡ്മിൻ വൈസ് പ്രസിഡന്‍റ് ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി ഗ്രിഗറി, വിവിധ റീജണൽ ചെയർമാന്മാരും റീജൻ പ്രസിഡന്‍റുമാരും അനുമോദനങ്ങൾ നേർന്നു. തന്നിൽ ഏല്പിച്ച വിശ്വസത്തിനായി നന്ദി പറഞ്ഞതോടൊപ്പം നൂറു ശതമാനവും വിസ്വസ്തത പാലിക്കുമെന്ന് പി. സി. മാത്യു മറുപടി പ്രസംഗത്തിൽ പറഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൺ ചെയർമാനായി സേവനമനുഷ്ഠിച്ചുവരികയിരുന്ന പി. സി. സംഘടന പ്രവർത്തനത്തിലും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. 2005 ൽ അമേരിക്കയിലേക്ക് കുടിയേറിയ പി. സി. മാത്യു പത്തുവർഷത്തോളം ടെക്സസിൽ സീനിയർ അക്കൗണ്ടന്‍റായും ഓഡിറ്റർ ആയും ജോലി ചെയ്തു. പിന്നീട് റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ ശ്രദ്ധവയ്ക്കുകയും ഡാളസിലെ അറിയപ്പെടുന്ന റിയൽറ്റാർ ആയി മാറുകയും ചെയ്തു. ഇർവിംഗ് ഇമറാൾഡ് വാലി ഹോം ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റായി രണ്ടു തവണ വാശിയേറിയ തെരഞ്ഞെടുപ്പിൽ ജയിച്ചു. വേൾഡ് മലയാളി കൗൺസിൽ ഡാളസ് പ്രൊവിൻസ് കമ്മിറ്റി മെമ്പർ ആയി 2007 ൽ ഡബ്ല്യുഎംസിയിൽ പ്രവര്ത്തനം ആരംഭിച്ചു. പിന്നീട് നോർത്ത് ടെക്സസ് പ്രൊവിൻസ് സെക്രട്ടറിയായി, പ്രസിഡന്‍റായി, റീജണൽ വൈസ് പ്രസിഡന്‍റായി നേതൃത്വം തെളിയിച്ചു. ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് പുനർ സംഘടിപ്പിച്ചു. ഒക് ലഹാമ സ്റ്റേറ്റിൽ പ്രൊവിൻസ് രൂപീകരിച്ചു. 2016 ൽ റീജണൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പി.സി. മാത്യു ഷിക്കാഗോ പ്രൊവിൻസ് രൂപീകരിക്കുന്നതിൽ മുഖ്യ പങ്കാളിത്തം വഹിച്ചു. അതെ വര്ഷം ന്യൂ യോർക്ക് പ്രൊവിൻസ് പുനസംഘടിപ്പിക്കുവാൻ ചാക്കോ കോയിക്കലേതിന് പ്രചോദനം നൽകി. റീജൺ ചെയർമാനായതിനു ശേഷം കാനഡയിലെ ആദ്യ പ്രൊവിൻസായി ടൊറന്‍റോ പ്രൊവിൻസ് രൂപീകരിക്കുന്നതിന് നേതൃത്വം നൽകി. ഇരു വിഭാഗമായി നിന്നിരുന്ന വേൾഡ് മലയാളി കൗൺസിലിനെ അമേരിക്കയിൽ യോജിപ്പിക്കുവാൻ മുൻകൈ എടുത്തു.

ബഹറിനിൽ ഡിഫെൻസിൽ മിലിറ്ററി വർക്ഡ്സ് ഡിറക്ടറേറ്റിൽ ജോലി ചെയുന്ന കാലയളവിൽ ചാരിറ്റി ആൻഡ് അസിസ്റ്റന്‍റ് അസോസിയേഷൻ ഓഫ് പേരന്‍റ്സ് (ക്യാപ്പ്) എന്ന പേരിൽ താൻ സംഘടിപ്പിച്ച സംഘടനയിലൂടെ അനേക ഇന്ത്യൻ സ്കൂൾ പേരന്‍റ്സിനു പി. സി. സഹായ ഹസ്തം നീട്ടി. ബഹറിനിലെ വിദ്യാഭാസ മന്ത്രിയുടെ നോമിനി ആയി ഇന്ത്യൻ സ്കൂൾ ബോർഡിൽ അംഗമായ പി. സി. മാത്യു സ്പോർട്സ് കമ്മിറ്റി ചെയർമാനായി സ്തുത്യർഹമായ സേവനം കാഴ്ചവച്ചു. 2003 കാലയളവിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ സ്ഥാനത്തേക്ക് ഒരു പാനൽ ലീഡർ ആയി മത്സരിച്ചുവെങ്കിലും അമേരിക്കയിലേക്ക് ഗ്രീൻ കാർഡ് ലഭിച്ചതിനാൽ ജയിക്കുവാൻ കഴിഞ്ഞില്ലെങ്കിലും ബഹറിനിൽ ഇന്ത്യൻ സമൂഹത്തിൽ അദ്ദേഹം ഗണ്യമായ സ്ഥാനം നേടി.

തളരാത്ത ആത്മവിശ്വസവും സ്നേഹിക്കുവാനുള്ള ഒരു നല്ല മനസും കൈമുതലായുള്ള പി. സി. മാത്യു വേൾഡ് മലയാളി കൗൺസിലിന്‍റെ ഗ്ലോബൽ കമ്മിറ്റിക്കു ഒരു മുതൽകൂട്ടായിരുമെന്നു അമേരിക്ക റീജൺ ചെയർമാൻ ഫിലിപ്പ് തോമസും പ്രസിഡന്‍റ് സുധിർ നമ്പ്യാരും റീജൺ എക്സിക്യൂട്ടീവ് കൗൺസിൽ മീറ്റിംഗിൽ പറഞ്ഞു.

അമേരിക്കാ റീജൺ ഡി.അഡ്മിൻ വൈസ് പ്രസിഡന്‍റ് എൽദോ പീറ്റർ, വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട്, ജനറൽ സെക്രട്ടറി പിന്‍റോ കണ്ണമ്പപ്പള്ളി, ഓർഗനൈസഷൻ വൈസ് പ്രസിഡന്‍റ് ജോൺസൻ തലച്ചെല്ലൂർ, റോയ് മാത്യു ഹൂസ്റ്റൺ പ്രൊവിൻസ് ചെയർമാൻ, ജോമോൻ ഇടയാടിയിൽ (ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്‍റ്), സാം മാത്യു ഡിഎഫ്ഡബ്ലു പ്രൊവിൻസ് ചെയർമാൻ, വര്ഗീസ് കെ. വർഗീസ് ഡിഎഫ്ഡബ്ല്യൂ. പ്രൊവിൻസ് പ്രസിഡന്‍റ്, തോമസ് ചെല്ലേത്, സെസിൽ ചെറിയാൻ റീജൺ ട്രഷറർ, പ്രഫ. ജോയ് പല്ലാട്ടുമഠം, അലക്സ് അലക്സാണ്ടർ ഡാളസ് പ്രൊവിൻസ് ചെയർമാൻ, അഡ്വൈസറി ബോർഡ് മെമ്പർ എബ്രഹാം ജോൺ, കുരിയൻ സഖറിയ, പുന്നൂസ് തോമസ് (ഒക് ലഹോമ), സിഞ്ചു തോമസ്, ടൊറന്‍റോ പ്രൊവിൻസ് സോമോൻ സഖറിയ ചെയർമാൻ, ബിജു തോമസ് പ്രസിഡന്‍റ് ടിജോ മാത്യു ജനറൽ സെക്രട്ടറി, ഡോ. രുഗ്മിണി പത്മകുമാർ, ചാക്കോ കോയിക്കലേത് അഡ്വൈസറി ചെയർമാൻ, കോശി ഉമ്മൻ മുൻ റീജണൽ വൈസ് ചെയർമാൻ, സാബു ജോസഫ് സിപിഎ. ഫിലാഡൽഫിയ പ്രൊവിൻസ് ചെയർമാൻ, ജോർജ് പനക്കൽ ഫിലാഡൽഫിയ പ്രൊവിൻസ് പ്രസിഡന്‍റ് വര്ഗീസ് മാത്യു ഡാളസ്, മാത്യൂസ് എബ്രഹാം, മാത്തുക്കുട്ടി ആലുംപറമ്പിൽ, ബെഞ്ചമിൻ തോമസ്, തോമസ് ഡിക്രൂസ്, കോശി ജോർജ് (ഷിക്കാഗോ പ്രൊവിൻസ്), അമേരിക്കാ റീജൺ വിമൻസ് ഫോറം ചെയർ ശോശാമ്മ ആൻഡ്രൂസ്, ഇലക്ഷൻ കമ്മീഷണർ മേരി ഫിലിപ്പ്, ഈപ്പൻ ജോർജ് ന്യൂ യോർക്ക് , ഫ്ലോറിഡ പ്രൊവിൻസ് ചെയർമാൻ മാത്യു തോമസ്, പ്രസിഡന്‍റ് സോണി കന്നോട്ടുതറ, ജനറൽ സെക്രട്ടറി ബാബു ദേവസ്യ, ട്രഷറർ സ്കറിയ കല്ലറക്കൽ, വിമൻസ് ഫോറം സെക്രട്ടറി ആലിസ് മഞ്ചേരി, മാത്യൂസ് മുണ്ടക്കൽ ഹൂസ്റ്റൺ പ്രൊവിൻസ് സെക്രട്ടറി, ട്രഷറർ ജിൻസ് മാത്യു തുടങ്ങിയ ഡബ്ല്യൂഎംസി നേതാക്കളും പുതിയ ഗ്ലോബൽ വൈസ് പ്രസിഡന്‍റിന് അനുമോദനം അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ