അബുദാബി : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത 139 സ്ഥാപനങ്ങൾ അജ്മാനിൽ അടച്ചുപൂട്ടി. അജ്മാൻ നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.
പരിശോധനയുടെ ഭാഗമായി നഗരസഭാധികൃതർ 6,348 സ്ഥാപനങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. മൊത്തം 225 സ്ഥാപനങ്ങൾക്ക് കനത്ത പിഴ ചുമത്തുകയും 139 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ എല്ലാ കേഡർമാർക്കും നിർദേശം നൽകിയതായി അജ്മാൻ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ പരിസ്ഥിതി വകുപ്പ് മേധാവി ഖാലിദ് അൽ ഹോസ്നി ചൂണ്ടിക്കാട്ടി.
സാന്പത്തിക വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് പരിശോധനകൾ നടത്തിയത്. കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള നിർദിഷ്ട നിയമങ്ങളുടെ ലംഘനം തടയുന്നതിന് പരാതികൾ പരിശോധിക്കാൻ മുഴുവൻ സമയവും അധികൃതർ പ്രവർത്തിക്കുന്നുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കോവിഡ് 19മായി ബന്ധപ്പെട്ട 42 സർക്കുലറുകളും തീരുമാനങ്ങളും ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള