ലോസ് ആഞ്ചലസ്: സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ പ്രധാന തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷച്ചു. ഇടവക വികരി ഫാ. സിജു മുടക്കോടിൽ പതാക ഉയർത്തി. അൽഫോൻസാ പള്ളി വികാരി ഫാ. കുര്യാക്കോസ് കുന്പാക്കിൽ ആഘോഷപൂർവമായ തിരുനാൾ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. സാന്താ അന്നാ സെന്റ് തോമസ് പള്ളി വികാരി ഫാ. മാത്യു കുര്യൻ മുഞ്ഞനാട്ട് തിരുനാൾ സന്ദേശം നൽകി.
തിരുനാളിന് മുന്നോടിയായി. ഒൻപതുദിവസം നീണ്ടുനിന്ന നൊവേനയും ജപമാലയും ഓണ്‍ലൈനിലൂടെ നടത്തപ്പെട്ടു. സമാപനദിവസത്തിൽ, കോട്ടയം അതിരൂപതാ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് സമാപന സന്ദേശവും ആശീർവാദവും നൽകി. തിരനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, ട്രസ്റ്റിമാരായ ഫിലിപ്പ് ഓട്ടപ്പള്ളി, ജോസ് വട്ടാടികുന്നേൽ, പാരീഷ് കൗണ്‍സിൽ അംഗങ്ങൾ, സിസ്റ്റേഴ്സ് എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: സിജോയ് പറപ്പള്ളിൽ