+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"എസ്സൻസ്‌ ഓഫ്‌ ലൈഫ്‌' പ്രകാശനം ചെയ്തു

ന്യൂ ഡൽഹി: വേൾഡ്‌ പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ തയാറാക്കിയ ജീവിത പാഠങ്ങളുടെ സമഗ്ര പഠനപുസ്തകം "എസ്സൻസ്‌ ഓഫ്‌ ലൈഫ്‌ ' പ്രകാശനം ചെയ്തു. ഡൽഹി വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ റിട്ട. സുപ്രീം കോടതി ജഡ്ജി കുര
ന്യൂ ഡൽഹി: വേൾഡ്‌ പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ തയാറാക്കിയ ജീവിത പാഠങ്ങളുടെ സമഗ്ര പഠനപുസ്തകം "എസ്സൻസ്‌ ഓഫ്‌ ലൈഫ്‌ ' പ്രകാശനം ചെയ്തു. ഡൽഹി വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ റിട്ട. സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫ്‌ , ഗുർഗാവ്‌ രൂപതാധ്യക്ഷൻ ബിഷപ് ജേക്കബ്‌ മാർ ബർണബാസിനു നൽകി പ്രകാശനം ചെയ്തു.

‘സമാധാനപൂർണമായ ജീവിതത്തിനും അനുരജ്ഞനത്തിനും ഒരു വ്യക്തിയെ മൂല്യബോധത്തോടെ ഒരുക്കുവാൻ ഒരു ഉത്തമ വഴികാട്ടിയാണ്‌ പുസ്തകമാണ് "എസ്സൻസ്‌ ഓഫ്‌ ലൈഫ്‌' എന്ന് പ്രകാശനകർമം നിർവഹിച്ചുകൊണ്ട്‌ ജസ്റ്റിസ്‌ കുര്യൻ ജോസഫ്‌ അഭിപ്രായപ്പെട്ടു. 

വേൾഡ്‌ പീസ്‌ മിഷന്‍റെ ഇന്‍റർ റിലീജിയസ് മിഷൻ‌ ഡയറക്ടർ ഫാ. ടോമി ജോസഫ്‌ സ്വാഗതം ആശംസിച്ച ചടങ്ങിൽ യുഎന്നിലെ മുൻ ഇന്ത്യൻ സ്ഥാനപതി കെ. പി ഫാബിയൻ, മുൻ ദീപാലയ പ്രസിഡന്‍റും പ്രമുഖ പത്രപ്രവർത്തകനുമായ എ.ജെ ഫിലിപ്പ്‌, ഡൽഹി ഡവലപ്പ്‌മെന്‍റ് അതോറിറ്റി ലാൻഡ്‌ ഡിസ്പോസൽ കമ്മീഷണർ സുബ്ബു റഹ്‌മാൻ, ഇന്ത്യൻ വാസ്തുശിൽപകലയുടെ വ്യക്‌തിത്വം ജോൺ ഫീലിപ്പോസ്‌, ശാന്തിമഠം മഠാധിപതി  സ്വാമി സായൂജ്യാനന്ദ്‌, വേൾഡ്‌ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ഡൊമിനിക്‌ ജോസഫ്‌, ഗിരീഷ്‌  ജോർജ് ( വൈഎംസിഎ,ഡൽഹി), ആൽബർട്ട് എബ്രഹാം ( ഡൽഹി യൂണിവേഴ്സിറ്റി), ബെന്നി അനിൽ, രാഹുൽ ( മനോരമ), മംഗയാംഗ്‌ തുടങ്ങിയവർ പങ്കെടുത്തു.

കാരിത്താസ്‌ ഇന്ത്യ നാഷനൽ ഡയറക്‌ടർ ഫാ. പോൾ മൂഞ്ഞേലി, പാസ്റ്ററൽ കെയർ ഓഫ്‌ ജെർമ്മൻസ്‌ ഇൻ ഇന്ത്യ ഫാ. ജിജി വട്ടപ്പറമ്പിൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

പുസ്തകം ആമസോൺ വഴി ഇ- ബുക്ക്‌ ലഭ്യമാണ്‌. അടുത്ത ആഴ്ച മുതൽ ആമസോണിലൂടെ പുസ്തകരൂപത്തിലും "എസ്സൻസ്‌ ഓഫ്‌ ലൈഫ്‌ " ലഭിക്കും.

റിപ്പോർട്ട്‌: കെ.ജെ ജോൺ