+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി കാൻസർ രോഗി ജീവനൊടുക്കി

ബ്ലൂമിംഗ്ടൺ, ഇന്ത്യാന: ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം കാൻസർ രോഗി ജീവനൊടുക്കി. ജെഫ് മഫെർ (61), ഭാര്യ അന്ന മേരി (54), മക്കളായ എമ്മ (26), ജേക്കബ് (18) എന്നിവരാണു മരിച്ചത്. ഇന്ത്യാനയ
ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി കാൻസർ രോഗി  ജീവനൊടുക്കി
ബ്ലൂമിംഗ്ടൺ, ഇന്ത്യാന: ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം കാൻസർ രോഗി ജീവനൊടുക്കി. ജെഫ് മഫെർ (61), ഭാര്യ അന്ന മേരി (54), മക്കളായ എമ്മ (26), ജേക്കബ് (18) എന്നിവരാണു മരിച്ചത്.

ഇന്ത്യാനയിലെ ബ്ലൂമിംഗ്ടണിൽ സെപ്റ്റംബർ ആറിനാണ് സംഭവം. രാവിലെ വീടിനു മുന്പിൽ പൂക്കളും കാറിന്‍റെ വിൻഡ് ഷീൽഡിൽ ചില പ്രത്യേക സമ്മാനങ്ങളും കണ്ടതിനെ തുടർന്ന് അവിടെയെത്തിയ ഒരു സ്ത്രീയാണ് അന്നയുടെ മൃതദേഹം ആദ്യമായി കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചതിനെതുടർന്നു പോലീസ് എത്തി വീടു തുറന്നു പരിശോധിച്ചപ്പോൾ മക്കളുടെയും പിതാവിന്‍റേയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കിയതാവാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. നാലു പേരും വെടിയേറ്റാണു മരിച്ചത്. കൊലപാതകത്തിന്‍റെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് ബ്ലൂമിംഗ്ടൺ പോലീസ് ക്യാപ്റ്റൻ റയൻ പെഡിഗോ പറഞ്ഞു.

അതേസമയം ജെഫിന് പ്രോസ്റ്റേറ്റ് , പാൻക്രിയാറ്റ് കാൻസർ ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ