+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കമല ഹാരിസ് വൈസ് പ്രസിഡന്‍റാകുന്നത് അമേരിക്കയ്ക്ക് അപമാനമെന്ന് ട്രംപ്

വാഷിം​ഗ്ടൺ ഡിസി: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ആയി മത്സരിക്കുന്ന കമലാ ഹാരിസിനെതിരെ വിമർശനവുമായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങൾക്ക് കമലയെ
കമല ഹാരിസ് വൈസ് പ്രസിഡന്‍റാകുന്നത് അമേരിക്കയ്ക്ക്  അപമാനമെന്ന് ട്രംപ്
വാഷിം​ഗ്ടൺ ഡിസി: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ആയി മത്സരിക്കുന്ന കമലാ ഹാരിസിനെതിരെ വിമർശനവുമായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങൾക്ക് കമലയെ ഇഷ്ടമില്ലെന്നും അവര്‍ വൈസ് പ്രസിഡന്‍റായാൽ അത് രാജ്യത്തിന് അപമാനമാണെന്നും ട്രംപ് പറഞ്ഞു. നോര്‍ത്ത് കരോളൈനയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ആളുകൾക്ക് അവരെ ഇഷ്ടമല്ല. ആരും അവരെ ഇഷ്ടപ്പെടുന്നില്ല. അവർക്ക് ഒരിക്കലും ആദ്യത്തെ വനിതാ വൈസ് പ്രസിഡന്‍റാകാൻ കഴിയില്ല. അത് നമ്മുടെ രാജ്യത്തിന് അപമാനമായിരിക്കും' - ട്രംപ് പറഞ്ഞു.

ബൈഡന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന് ചൈന ആഗ്രഹിക്കുന്നതിന്‍റെ കാരണം ഇപ്പോള്‍ വ്യക്തമാണ്. അമേരിക്കയെ തകര്‍ക്കുന്ന നയങ്ങള്‍ മാത്രമറിയുന്നയാളാണ് ബൈഡന്‍ എന്ന് അവര്‍ക്ക് നന്നായി അറിയാമെന്നും ട്രംപ് കൂട്ടിചേർത്തു.

ഇതിനു മുന്പും കമല ഹാരിസിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. കോവിഡ് വാക്സിൻ വിഷയത്തിൽ കമലാ ഹാരിസും ബൈഡനും രാഷ്ട്രീയം കളിക്കുകയാണ്. മാത്രവുമല്ല കമല ക്ഷോഭിക്കുന്ന ഭ്രാന്തിളകിയ തീവ്ര ഇടതു പക്ഷക്കാരിയാണെന്നും ട്രംപ് ആരോപിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ