+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശബരിമല വിമാനത്താവളം യാഥാർഥ്യമാകും: രാജു ഏബ്രഹാം എംഎൽഎ

ഹൂസ്റ്റൺ: മധ്യതിരുവിതാംകൂറിലെ ലക്ഷക്കണക്കിന് പ്രവാസികൾക്കും ശബരിമല തീർഥാടകർക്കും ഏറ്റവും പ്രയോജനം ചെയ്യപ്പെടുന്ന റാന്നിക്ക് ഏറ്റവും അടുത്തുള്ള ചെറുവള്ളിയിൽ ശബരിമല വിമാനത്താവളം യാഥാർഥ്യമാക്കുന്നതിനുള
ശബരിമല വിമാനത്താവളം യാഥാർഥ്യമാകും: രാജു ഏബ്രഹാം എംഎൽഎ
ഹൂസ്റ്റൺ: മധ്യതിരുവിതാംകൂറിലെ ലക്ഷക്കണക്കിന് പ്രവാസികൾക്കും ശബരിമല തീർഥാടകർക്കും ഏറ്റവും പ്രയോജനം ചെയ്യപ്പെടുന്ന റാന്നിക്ക് ഏറ്റവും അടുത്തുള്ള ചെറുവള്ളിയിൽ ശബരിമല വിമാനത്താവളം യാഥാർഥ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും ദൃതഗതിയിൽ നടന്നുവരുന്നുവെന്ന് രാജു ഏബ്രഹാം എംഎൽഎ പറഞ്ഞു.

ഹൂസ്റ്റൺ റാന്നി അസോസിയേഷന്‍റെ (എച്ച്‌ആർഎ) ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ട റാന്നി കുടുംബസംഗമത്തിലാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയത്.

ലോകം മുഴുവൻ കോവിഡ് മഹാമാരിയുടെ പ്രതിസന്ധികളിൽ കൂടി കടന്നുപോകുമ്പോൾ ഈ വർഷം 'വെർച്വൽ കുടുംബസംഗമമാണ് നടത്തിയത്. സെപ്റ്റംബർ ആറിന് വൈകുന്നേരം 8ന് ആരംഭിച്ച "സൂം മീറ്റിംഗ് 10.45 വരെ നീണ്ടു നിന്നു. അസോസിയേഷൻ രക്ഷാധികാരി കൂടിയായ റാന്നി എംഎൽഎ രാജു ഏബ്രഹാം മുഴുവൻ സമയവും പങ്കെടുത്ത് സമ്മേളനത്തെ ധന്യമാക്കി

കുടുംബ സംഗമത്തിൽ പ്രസിഡന്‍റ് ജീമോൻ റാന്നി അധ്യക്ഷത വഹിച്ചു. മീരാ സഖറിയയുടെ പ്രാർഥന ഗാനം ആലപിച്ചു. സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിൽ സ്വാഗതം ആശംസിച്ചു. രാജു ഏബ്രഹാം എംഎൽഎ ആഘോഷപരിപടികളുടെ ഉദ്ഘാടനം നിർവഹിച്ചു. രാഷ്ട്രീയരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള "തിലകൻ സ്മാരക അവാർഡിനു' അർഹനായ എംഎൽഎ യെ യോഗം അനുമോദിച്ചു. 2018ലെ മഹാപ്രളയത്തെയും ശക്തമായി അതിജീവിച്ച റാന്നി ഈ കോവിഡ് കാല പ്രതിസന്ധി കൂടുതൽ കരുത്തോടെ അതിജീവിക്കുമെന്ന് എംഎൽഎ പ്രത്യാശ പ്രകടിപ്പിച്ചു.

റാന്നി നിവാസികളും അസോസിയേഷന്‍റെ അഭ്യുദയകാംഷികളുമായ ഫാ. ഏബ്രഹാം സഖറിയ (ജെക്കു അച്ചൻ ) ഫാ.വർഗീസ് തോമസ് (സന്തോഷ് അച്ചൻ), അസോസിയേഷൻ സ്ഥാപക പ്രസിഡന്‍റ് കെ.എസ്.ഫീലിപ്പോസ് പുല്ലമ്പള്ളിൽ, ഉപരക്ഷാധികാരികളായ ജോയി മണ്ണിൽ, ബാബു കൂടത്തിനാലിൽ, അമേരിക്കയിലെ മറ്റു സ്ഥലങ്ങളിലുള്ള റാന്നി അസോസിയേഷനുകളെ പ്രതിനിധീകരിച്ചു ഷിജു വടക്കേമണ്ണിൽ ( ഫ്രണ്ട്സ് ഓഫ് റാന്നി, ഡാളസ്) തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. മീര സഖറിയയുടെയും ജോസ് മാത്യുവും ഗാനങ്ങൾ ആലപിച്ചു.

തുടർന്ന് "മീറ്റ് ആൻഡ് ചാറ്റ് വിത്ത് എംഎൽഎ" പരിപാടിക്ക് തുടക്കം കുറിച്ചു. 2018 ലെ മഹാപ്രളയ സമയത്ത് ദുരിതത്തിലായ റാന്നി ജനതയ്ക്ക് സ്വാന്തനമേകാൻ 8 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ ചെയ്ത് ഒപ്പം നിന്ന ഹൂസ്റ്റൺ റാന്നി അസോസിയേഷൻ പ്രവർത്തനങ്ങളെ നന്ദിപൂർവം സ്മരിച്ചുകൊണ്ടായിരുന്നു എംഎൽഎ പ്രഭാഷണത്തിന് തുടക്കമിട്ടത്. തുടർന്നു നിരവധി ചോദ്യങ്ങളും എംഎൽഎ യുടെ ഉത്തരങ്ങളുമായി സംഗമം മാറി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും വെള്ളപ്പൊക്ക രക്ഷാപ്രവർത്തനങ്ങൾക്കും കേരളത്തിന്‍റെ മാതൃകയായി മാറിയതിനാണ് തിലകൻ സ്മാരക അവാർഡ് ലഭിച്ചതെന്ന് ആദ്ദേഹം ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

റാന്നിയിലെ റോഡുകളിലെയും ടൗണുകളിലെയും മാലിന്യപ്രശ്നങ്ങളും അവയുടെ പരിഹാര നിർദ്ദേശങ്ങളും സി.ജി.ദാനിയേൽ എംഎൽഎ യുടെ ശ്രദ്ധയിൽ പെടുത്തി. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ടു സർക്കാരിന് ചെയ്യുവാൻ കഴിയുന്ന എല്ലാ കാര്യങ്ങളും റാന്നി മണ്ഡലത്തിൽ ചെയ്യുവാൻ ശ്രമിക്കുന്നുണ്ടെന്നും എല്ലാ പഞ്ചായത്തുകളിലും മാലിന്യ സംസ്കരണത്തിനു വേണ്ട ക്രമീകരണങ്ങൾ ചെയ്തുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്‍റ് മാത്യൂസ് ചാണ്ടപ്പിള്ള ശബരിമല വിമാനത്താവളത്തെപ്പറ്റി ചോദിച്ചപ്പോൾ വിമാനത്താവളം യാഥാർഥ്യമാകുന്നതിനു സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നുവെന്നും ധൃതഗതിയിൽ നടപടികൾ പുരോഗമിക്കുന്നുവെന്നും പറഞ്ഞു. ശബരിമല വിമാനത്താവളത്തെ സംബന്ധിച്ചും റാന്നിക്ക് ഏറ്റവും അടുത്ത ചെറുവള്ളി പ്രദേശത്തിന്‍റെ സാധ്യതകളെ പറ്റിയും നിയമസഭയിൽ ആദ്യ സബ്മിഷൻ അവതരിപ്പിക്കുവാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്നും എംഎൽഎ പറഞ്ഞു. നെടുമ്പാശേരി മാതൃകയിൽ പൊതുജന പങ്കാളിത്തത്തോടെയാകും വിമാനത്താവളം നിർമിക്കുകയെന്നും എംഎൽഎ പറഞ്ഞു.

നാളിതു വരേയുള്ള തന്റെ നിയമസഭാ പ്രവർത്തനങ്ങളെ പറ്റി സംക്ഷിപ്‌തമായി പ്രതിപാദിക്കുവാൻ റോയ് മാത്യു ആവശ്യപ്പെട്ടപ്പോൾ എംഎൽഎ ആവേശഭരിതനായി മാറി. റാന്നിയിൽ ഒരു ഇൻഡസ്ട്രിയൽ പാർക്ക് ഉണ്ടായിക്കാണാനുള്ള സ്വപ്നവും റോയ് പങ്കു വച്ചു.

ബിജു സഖറിയ, ഷിജു ജോർജ് തച്ചനാലിൽ, എബ്രഹാം ജോസഫ് (ജോസ്) ,റജി വി.കുര്യൻ, വിനോദ് ചെറിയാൻ , രാജു .കെ.നൈനാൻ, ശാമുവേൽ സ്റ്റീഫൻ, ഷീജ ജോസ്, സജി ഇലഞ്ഞിക്കൽ, ഷൈല സ്റ്റീഫൻ, സുനിൽ വർഗീസ്, റീന സജി. ബിജു തച്ചനാലിൽ, രാജു തേലപ്പുറത്ത്‌, സജി തച്ചനാലിൽ,സുനിൽ അട്ടത്തറ തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.

അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി.ചെറിയാൻ, റോയ് മേടയിൽ (ലോസ് ആഞ്ചലസ് ), രാജു മേടയിൽ (ലോസ് ആഞ്ചലസ്), ഷിബു വടക്കേമണ്ണിൽ (ന്യൂയോർക്ക്), ഷിബു പുല്ലമ്പള്ളിൽ (കണക്റ്റികട്ട്), ലീലാമ്മ ഫിലിപ്പോസ് (റാന്നി), മാത്യു വർഗീസ് (മുംബൈ) തുടങ്ങിയവർ അതിഥികളായിരുന്നു. സെക്രട്ടറി ബിനു സഖറിയ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജീമോൻ റാന്നി