+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിഎംഎ സലിൽ ശിവദാസ് മെമ്മോറിയൽ അക്കാഡമിക് എക്‌സ്‌സലൻസ് ‌പുരസ്കാരം

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉയർന്ന വിജയ ശതമാനം നേടുന്ന വിദ്യാർഥികൾക്ക് ഡൽഹി മലയാളി അസോസിയേഷനും ചിന്നമ്മു ശിവദാസും കെ.ടി. ശിവദാസും അവരുടെ മകനായ സലിൽ ശിവദാസിന്‍റെ ഓർമക്കായി നൽകി വരുന്ന ഡി.എ
ഡിഎംഎ സലിൽ ശിവദാസ് മെമ്മോറിയൽ അക്കാഡമിക് എക്‌സ്‌സലൻസ് ‌പുരസ്കാരം
ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉയർന്ന വിജയ ശതമാനം നേടുന്ന വിദ്യാർഥികൾക്ക് ഡൽഹി മലയാളി അസോസിയേഷനും ചിന്നമ്മു ശിവദാസും കെ.ടി. ശിവദാസും അവരുടെ മകനായ സലിൽ ശിവദാസിന്‍റെ ഓർമക്കായി നൽകി വരുന്ന ഡി.എം.എ.- സലിൽ ശിവദാസ് മെമ്മോറിയൽ അക്കാഡമിക് എക്‌സ്‌സലൻസ് ‌പുരസ്കാരത്തിന് ഇത്തവണ മൂന്നു പേർ അർഹരായി.

ഡിഎംഎ കരോൾ ബാഗ്-കണാട്ട് പ്ലേസ് ശാഖയിലെ അനുപ്രിയ സന്തോഷ് (സയൻസ് - 97%), ഡിഎംഎ ദ്വാരകാ ശാഖയിലെ സ്നേഹാ അനിൽ (ഹ്യൂമാനിറ്റീസ് - 96.4%), ഡിഎംഎ മയൂർ വിഹാർ ഫേസ്-2 ശാഖയിലെ കെവിൻ സാജു (കോമേഴ്‌സ് - 96.4%) എന്നിവരാണ് പുരസ്കാരത്തിന് അർഹരായവർ.

എല്ലാ വർഷവും ഡിഎംഎ നടത്തുന്ന ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ജേതാക്കൾക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകും. ഇത്തവണ ഉത്രാട ദിവസം ഡിഎംഎ. നടത്തിയ വിർച്വൽ കലാസന്ധ്യയായ ഉത്രാടപ്പൂനിലാവിൽ അർഹത നേടിയവരുടെ വിവരങ്ങൾ പ്രഖ്യാപിച്ചിരുന്നു.

റിപ്പോർട്ട്: പി.എൻ. ഷാജി