+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആയാനഗർ സെന്‍റ് മേരീസ് സീറോ മലബാർ ഇടവകയിൽ ദൈവമാതാവിന്‍റെ തിരുനാൾ

ന്യൂഡൽഹി: ആയാനഗർ സെന്‍റ് മേരീസ് സീറോ മലബാർ ഇടവകയിൽ പരിശുദ്ധ ദൈവമാതാവിന്‍റെ തിരുനാൾ സെപ്റ്റംബർ 4 (വെള്ളി) മുതൽ 13 (ഞായർ) വരെ നടക്കും. നാല് (വെള്ളി) മുതൽ 10 (വ്യാഴം) വരെ എല്ലാ ഇടദിവസങ്ങളിലും വൈകുന്ന
ആയാനഗർ സെന്‍റ് മേരീസ് സീറോ മലബാർ ഇടവകയിൽ ദൈവമാതാവിന്‍റെ തിരുനാൾ
ന്യൂഡൽഹി: ആയാനഗർ സെന്‍റ് മേരീസ് സീറോ മലബാർ ഇടവകയിൽ പരിശുദ്ധ ദൈവമാതാവിന്‍റെ തിരുനാൾ സെപ്റ്റംബർ 4 (വെള്ളി) മുതൽ 13 (ഞായർ) വരെ നടക്കും.

നാല് (വെള്ളി) മുതൽ 10 (വ്യാഴം) വരെ എല്ലാ ഇടദിവസങ്ങളിലും വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും. സെപ്റ്റംബർ ആറിന് (ഞായർ) രാവിലെ 8.30 നും വൈകുന്നേരം 5 നും വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും.

11 ന് (വെള്ളി) വൈകുന്നേരം 6.30നു നടക്കുന്ന തിരുനാൾ കൊടിയേറ്റ്, വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. സിബിൻ പൂവേലി കാർമികത്വം വഹിക്കും.

12ന് (ശനി) വൈകുന്നേരം 6.30ന് പ്രസുദേന്തിവാഴ്ച, വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ബാബു കട്ടക്കയം കാർമികത്വം വഹിക്കും.

പ്രധാന തിരുനാൾ ദിനമായ 13നു (ഞായർ) രാവിലെ 8.30ന് തിരുനാൾ കുർബാന. വൈകുന്നേരം 4.30നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബനക്ക് ഫാ. ജോസഫ് ചുനയമാക്കൽ കാർമികത്വം വഹിക്കും.

14 നു (തിങ്കൾ) വൈകുന്നേരം ഏഴിന് സകല മരിച്ചവർക്കും വേണ്ടിയുള്ള വിശുദ്ധ കുർബാന ഒപ്പീസ് എന്നിവ നടക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്