+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർഭാടങ്ങളില്ലാതെ ഡിഎംഎയുടെ സ്വാതന്ത്ര്യ ദിനാഘോഷം

ന്യൂഡൽഹി : ഡൽഹി മലയാളി അസോസിയേഷൻ ആർഭാടങ്ങളൊഴിവാക്കി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ 10 ന് ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയാങ്കണത്തിൽ പ്രസിഡന്‍റ് കെ. രഘുനാഥ് ത്രിവർണ പതാകയുയർത്തി. വൈസ് പ്രസിഡ
ആർഭാടങ്ങളില്ലാതെ ഡിഎംഎയുടെ സ്വാതന്ത്ര്യ ദിനാഘോഷം
ന്യൂഡൽഹി : ഡൽഹി മലയാളി അസോസിയേഷൻ ആർഭാടങ്ങളൊഴിവാക്കി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ 10 ന് ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയാങ്കണത്തിൽ പ്രസിഡന്‍റ് കെ. രഘുനാഥ് ത്രിവർണ പതാകയുയർത്തി. വൈസ് പ്രസിഡന്‍റുമാരായ കെ.വി. മണികണ്ഠൻ, കെ.ജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, ട്രഷറർ മാത്യു ജോസ്, ജോയിന്‍റ് ട്രഷറാർ പി.എൻ. ഷാജി, നിർവാഹക സമിതി അംഗവും സഹായ ഹസ്‌തം കൺവീനറുമായ എൻ.സി. ഷാജി, നിർവാഹക സമിതി അംഗങ്ങളായ ആർഎംഎസ് നായർ, ബിജു ജോസഫ്, അജിത് കുമാർ, ഡി. ജയകുമാർ തുടങ്ങിയവർ സന്നിഹിതരായി.

തുടർന്ന് കോവിഡ്‌ 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ കോൺഫറൻസ് ഹാളിൽ നടന്ന ഡിഎംഎ കേന്ദ്ര നിർവാഹക സമിതി യോഗത്തിൽ പ്രസിഡന്‍റ് കെ. രഘുനാഥ് സംസാരിച്ചു. ഭാരതം സ്വാതന്ത്രമായെങ്കിലും മഹാമാരിമൂലം ആർക്കും സ്വതന്ത്രമായി സഞ്ചരിക്കാനാവാത്ത സ്ഥിതി വിശേഷമാണ് ഇന്നുള്ളതെന്നും പ്രകൃതിയോടൊപ്പം അതിനു നാശം വരുത്താതെ അവരവരുടെ വിശ്വാസമനുസരിച്ചുള്ള ഈശ്വര ഭക്തിയോടെ ജീവിക്കുവാനുള്ള പ്രേരണയാവട്ടെ ഇത്തവണത്തെ സ്വാതന്ത്ര്യ ദിന സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്നു സംസാരിച്ച ജനറൽ സെക്രട്ടറി സി. ചന്ദ്രൻ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിനാലാമത് വർഷം ആഘോഷിക്കുന്ന എല്ലാ ഭാരതീയർക്കും ആശംസകൾ നേർന്നു.

ആർകെ പുരം ഏരിയാ ചെയർമാൻ എ.എൻ. വിജയൻ, സെക്രട്ടറി ഒ ഷാജികുമാർ, പി. രവീന്ദ്രൻ, കൂടാതെ ആർ കെ പുരം ഏരിയയിലെ കുടുംബങ്ങളും ദേശീയ പതാക പതാകയുയർത്ത ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: പി.എൻ. ഷാജി