വാഷിംഗ്ടൺ ഡിസി: യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജയായ കമല ഹാരിസിനെ പരിഹസിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. ജനപിന്തുണയിൽ കമല ഹാരിസ് ഒരു പടി മോശമാണ്. അവർ ഇന്ത്യൻ പാരമ്പര്യമുള്ളയാളാണ്. എന്നാൽ അവരേക്കാൾ കൂടുതൽ ഇന്ത്യക്കാരുടെ പിന്തുണ തനിക്കുണ്ടെന്നും ട്രംപ് പറഞ്ഞു.
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡന്റെ നേതൃത്വത്തിൽ അമേരിക്ക ഒരിക്കലും സുരക്ഷിതമാകില്ല. പോലീസിനെതിരേ ശത്രുത പുലർത്തുന്നവരാണ് ഇവർ. പോലീസുകാരുടെ അന്തസും ബഹുമാനവും എടുത്തുകളയാനാണ് ശ്രമം. ബൈഡന്റെ അമേരിക്കയിൽ ആരും സുരക്ഷിതരായിരിക്കില്ലെന്നും സിറ്റി ന്യൂയോർക്ക് ബെനവലന്റ് അസോസിയേഷൻ അംഗങ്ങളോട് ട്രംപ് പറഞ്ഞു.