ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ മലയാളം മിഷൻ പഠനകേന്ദ്രത്തിന്റ ഉദ്ഘാടനം ഓഗസ്റ്റ് 13 വ്യാഴാഴ്ച വീണാ ജോർജ് എംഎൽഎ നിർവഹിച്ചു. ഓണ്ലൈൻ വഴിയായി നടത്തപ്പെട്ട യോഗത്തിൽ മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ്ജ് മുഖ്യാതിഥിയായിരുന്നു. ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ അധ്യക്ഷത വഹിച്ചു.
കേരള സർക്കാർ മലയാളം മിഷന് നൽകുന്ന വലിയ പിന്തുണയെ അഭിനന്ദിച്ച വീണാ ജോർജ്ജ് എംഎൽ എ കൈരളി - മലയാളം മിഷൻ പഠനകേന്ദ്രം പ്രവർത്തകരെ അനുമോദിക്കാനും മറന്നില്ല. മുൻതലമുറകൾ നടന്നുവന്ന വഴികളിലെ പാദമുദ്രകൾ, കൃഷി, കലാ, സാഹിത്യം ഇവയൊക്കെ ഭാഷ അടയാളപെടുത്തുന്നു. ആ മഹത്തായ സാംസ്കാരിക പാരന്പര്യത്തിലേക്ക് കണ്ണി ചേർക്കപെടുക എന്നതാണ് മാതൃഭാഷാ പഠനത്തിലൂടെ നാം നിർവഹിക്കപ്പെടുന്നതെന്ന് പ്രഫ. സുജ സൂസൻ ജോർജ്ജ് മുഖ്യ പ്രഭാഷണത്തിൽ ചൂണ്ടി കാട്ടി.
മലയാളം മിഷൻ യുഎ ചാപ്റ്റർ കോർഡിനേറ്റർ കെ.എൽ. ഗോപി, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി .സന്തോഷ് കുമാർ, പ്രസിഡൻറ് സുജിത് വി.പി, മലയാളം മിഷൻ ഫുജൈറ മേഖല കോർഡിനേറ്റർ വി.എസ് സുഭാഷ്, കൈരളി യൂണിറ്റ് സെക്രട്ടറി സുമന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. കരിപ്പൂർ വിമാനപകടത്തിലും പ്രകൃതിദുരന്തത്തിലും മരണമടഞ്ഞവർ, നമ്മെ വിട്ടുപിരിഞ്ഞ കവിയും ഗാനരചയിതാവുമായ ചുനക്ക ര രാമൻകുട്ടി, മേഖല മലയാളം മിഷൻ പഠനകേന്ദ്രത്തിന്റെ ആദ്യ ബാച്ചിലെ വിദ്യാർഥിയായിരുന്ന മുഹമ്മദ് ഫഹദ് എന്നിവരുടെ വേർപാടിൽ അനുശോചനം രേഖപെടുത്തി. നമിത പ്രമോദ് അവതരിപ്പിച്ച അനുശോചന പ്രമേയത്തോടെയാണ് യോഗം ആരംഭിച്ചത്.
കൈരളി യൂണിറ്റ് പ്രസിഡന്റ് സുധീർ തെക്കേക്കര സ്വാഗതവും മലയാളം മിഷൻ പഠനകേന്ദ്രം കൈരളി യൂണിറ്റ കോർഡിനേറ്റർ മിജിൻ ചുഴലി നന്ദിയും പറഞ്ഞു. പഠനകേന്ദ്രത്തിലെ കൊച്ചു കൂട്ടുകാരായ ഫൈഹ ഹർഷൻ, ജോസിൻ ജോയിമോൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളുമടക്കം നൂറിലധികം ആളുകൾ യോഗത്തിൽ പങ്കെടുത്തു. ഉദ്ഘാടന സെഷനുശേഷം അനീഷ് മാഷും രാജശേഖരൻ മാഷും ചേർന്ന് കുട്ടികൾക്ക് ആസ്വാദ്യകരമായ ക്ലാസ് ഒരുക്കി.