ഒരു പൊതു തെരഞ്ഞെടുപ്പിന് അമേരിക്കൻ ജനത തയാറെടുക്കുന്നു. നവംബർ മൂന്നിന് പോളിംഗ് ബൂത്തുകളിലേക്കു നീങ്ങുന്ന വോട്ടർമാർ ഡൊണാൾഡ് ട്രംപിന്റെ നേത്വ്രത്വത്തിലുള്ള നിലവിലുള്ള ഗവണ്മെന്റിനെയാണോ അതോ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റിനെയാണോ അധികാരത്തിൽ അവരോധിക്കുകയെന്നു നിശ്ചയമില്ല . ഇന്നത്തെ സാഹചര്യത്തിൽ സർവേ ഫലങ്ങൾ നൽകുന്ന സൂചന അത്രയും ശുഭകരമല്ല. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ റോമൻ സാമ്രാജ്യത്തിന് സംഭവിച്ചത് പോലെയുള്ള അധോഗതി അമേരിക്കൻ ഐക്യ സംസ്ഥാനങ്ങൾക്കും വന്നുഭവിക്കുമോ എന്ന ആശങ്ക വർധിച്ചു വരുന്നു
എഡ്വേഡ് ഗിബണ് ന്ധറോമാസാമ്രാജ്യത്തിന്റെ അധോഗതിയും വീഴ്ചയുംന്ധ എന്ന തന്റെ മഹാ സാഹിത്യകൃതി യിൽ സുവർണ കാലഘട്ടത്തിൽ റോമിന്റെഅധംപതനത്തിനു അടിസ്ഥാനകാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നതു പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളാണ്.
1. കുടുംബബന്ധങ്ങളുടെയും മനസിന്റെ വിശുദ്ധിയുടേയും അടിത്തറ തകർക്കപ്പെട്ടിരിക്കുന്നതു.
2. നികുതികൾ വർധിപ്പിച്ചു പൊതു ഖജനാവിൽ നിന്ന് പണം എടുത്തു രാഷ്ട്ര നേതാക്ക·ാരും ഉദ്യോഗസ്ഥവൃന്ദവും ധൂർത്തടിച്ചത്.
3. മാനസിക ഉല്ലാസത്തിനും സന്തോഷങ്ങൾക്കും വേണ്ടിയുള്ള പരക്കം പാച്ചിൽ, തൽഫലമായി കായികാഭ്യാസങ്ങളിൽ ക്രൂരമായവയിൽ പോലും ആവേശം വർധിച്ചത്.
4. രാഷ്ട്രത്തിന്റെ യഥാർത്ഥ ശത്രു ജനങ്ങളുടെ സാമൂഹികവും ആത്മീയവുമായ അധോഗതി ആയിരിക്കെ അതിനു പരിഹാരം കണ്ടെത്താതെ അഭൂതപൂർവമാം വിധം സൈനികശക്തി കെട്ടിപ്പടുത്തത്.
5. മതവിശ്വാസങ്ങൾ ജീർണിച്ച വെറും ആചാരങ്ങൾ മാത്രമായി തീർന്നത്..
അന്ന് റോമൻ സാമ്രാജ്യത്തെ അധംപതനത്തിലേക്കു നയിച്ച ആ സാഹചര്യം. ഈ കാലഘട്ടത്തിൽ അമേരിക്കയിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളുമായി എന്തെങ്കിലും സാമ്യമുള്ളതായി തോന്നുന്നുണ്ടോ.
അമേരിക്കയുടെ ചരിത്രത്തിന്റെ ആരംഭം മുതൽ തന്നെ സ്ഥാപക പിതാക്ക·ാർ ദൈവാനുഗ്രഹത്തിനും ദൈവീക സംരക്ഷണത്തിനും ഏറ്റവും മുന്തിയ സ്ഥാനമാണ് നൽക്കിയിരുന്നത് . രാഷ്ട്രത്തിന്റെ ഭാഗധേയം ദൈവകരങ്ങളിൽ ആണെന്നുള്ളത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് തന്റെ നാമം അപമാനിക്കപ്പെടുന്നതും, ന· തി·കളെ സംബന്ധിച്ച് താൻ കൽപിച്ചിരിക്കുന്ന അതിർ വരന്പുകൾ അവഹേളിക്കപെടുന്നതും തന്റെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതുമായ സംഭവങ്ങൾ സർവ സാധാരണമായിരിക്കുന്നു.
അമേരിക്കൻ ഐക്യ നാടുകളിലെ അഥവാ മറ്റേതെങ്കിലും രാജ്യത്തെ പൗരൻമാർക്ക് അവരുടെ രാഷ്ട്രത്തെ അധോഗതിയിൽ നിന്നും രക്ഷിക്കുന്നതിന് എന്തു ചെയ്യുവാൻ കഴിയുമെന്നു തീരുമാനമെടുക്കേണ്ട സമയമാണ് സമാഗതമായിരിക്കുന്നത് .അതിനുള്ള അവസരമാണ് പൊതു തെരഞ്ഞെടുപ്പിലൂടെ വോട്ടർമാർക്ക് ലഭിച്ചിരിക്കുന്നത്. ൗബെലഹലരശേീിബ2020മൗഴ15.ഷുഴ
റിപ്പോർട്ട്: പിപി ചെറിയാൻ