കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗവേദിയായ ബാലവേദി കുവൈറ്റ് കുട്ടികളുടെ മാനസിക ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് Lets talk about Mental Health' എന്ന പേരിൽ വെബിനാർ സംഘടിപ്പിച്ചു.
മംഗലാപുരം യെനപോയ സ്പെഷ്യാലിറ്റി ആശുപത്രിയിലെ മാനസിക ആരോഗ്യ വിഭാഗം അസിസ്റ്റന്റ് പ്രഫ. രവിചന്ദ്ര കർക്കൽ കുട്ടികളുമായി സംവദിക്കുകയും കുട്ടികളുടെ സംശയദൂരികരണം നടത്തുകയും ചെയ്തു. ആൻഡ്രൂ പണിക്കർ കുട്ടികളുടെ സംശയങ്ങൾ ക്രോഡീകരിച്ച് പരിപാടിക്ക് നേതൃത്വം നൽകി.
ഈ പരിപാടിക്ക് ബാലവേദി സാൽമിയ മേഖല സെക്രട്ടറി മാസ്റ്റർ - ഹിലാൽ സലീം സ്വാഗതവും മേഖല പ്രസിഡന്റ് മാസ്റ്റർ ആർവിൻ ഷാജി നന്ദിയും രേഖപ്പെടുത്തി. ബാലവേദി മുഖ്യരക്ഷാധികാരി സജീവ് എം. ജോർജ്, ജനറൽ കണ്‍വീനർ തോമസ് ചെപ്പുകുളം, കേന്ദ്രസമിതി അംഗമായ ജോസഫ് പണിക്കർ, ജോർജ് തൈമണ്ണിൻ, കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ സെക്രട്ടറി സി.കെ നൗഷാദ്, വനിതാവേദി സെക്രട്ടറി ഷെറിൻ ഷാജു എന്നിവർ കുട്ടികൾക്ക് ആംശസകൾ നേർന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ