ജർമൻ വീസ അപേക്ഷകള്‍ ഓഗസ്റ്റ് 17 മുതൽ

09:44 PM Aug 14, 2020 | Deepika.com
ബര്‍ലിന്‍: ജര്‍മനി ഓഗസ്റ്റ് 17 മുതല്‍ ചില വിഭാഗങ്ങളില്‍ നിന്നുള്ള പുതിയ വീസ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുന്നു.

ബാച്ചില്‍, മാസ്റ്റര്‍ വിഭാഗം ഒഴികെയുള്ള സ്കോളര്‍ഷിപ്പുള്ളവര്‍, പിഎച്ച്ഡി വിദ്യാര്‍ഥികള്‍, പോസ്റ്റ് ഡോക്റ്ററല്‍ വിദ്യാര്‍ഥികള്‍, ഗസ്റ്റ് സയന്‍റിസ്റ്റുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ട്രാന്‍സിറ്റ് വീസ, സീ ഫെയറര്‍ വീസ എന്നിവയും അനുവദിക്കുന്നുണ്ട്.

അതേസമയം, മറ്റു ദീര്‍ഘകാല വീസ കാറ്റഗറികളില്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടില്ല. അതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വിഎഫ്എസ് ഗ്ലോബല്‍ വെബ്സൈറ്റ് വഴി സമയാസമയങ്ങളില്‍ നല്‍കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

വിവരങ്ങള്‍ക്ക്: ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 022~67866013.