കടന്നുപോയത് ഏറ്റവും ചൂട് കൂടിയ പതിറ്റാണ്ട്

09:38 PM Aug 14, 2020 | Deepika.com
ജനീവ: ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ പതിറ്റാണ്ടാണു കടന്നുപോയതെന്ന് ഗവേഷകര്‍. 2010 മുതല്‍ 2019 വരെയുള്ള കണക്കെടുപ്പിലാണ് ഇതു വ്യക്തമാകുന്നത്.

60 രാജ്യങ്ങളിലെ 520 ശാസ്ത്രജ്ഞരില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ശേഖരിച്ച് നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍സ് സെന്‍റേഴ്സ് ഫോര്‍ എന്‍വയണ്‍മെന്‍റല്‍ ഇന്‍ഫര്‍മേഷന്‍ ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

പാരിസ്ഥിതികമായി ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോയതും കഴിഞ്ഞ 10 വര്‍ഷങ്ങളിലാണ്. കാട്ടുതീ, വെള്ളപ്പൊക്കം, വരള്‍ച്ച, ചുഴലിക്കാറ്റ് തുടങ്ങിയവയെല്ലാം ഇതിന്‍റെ പരിണിത ഫലമായുണ്ടായതാണ്. മഞ്ഞുപാളികള്‍ ഉരുകുന്നത് വര്‍ധിക്കുകയും സമുദ്ര ജലനിരപ്പ് ഉയരുകയും ചെയ്തു.

പരിസ്ഥിതി സൗഹാര്‍ദ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ലോകം കൂടുതല്‍ മോശപ്പെട്ട അവസ്ഥയിലേക്ക് നീങ്ങുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ലോകത്തെ എല്ലാ രാജ്യങ്ങളും ജനങ്ങളും ഒന്നിച്ചുനിന്നാല്‍ മാത്രമേ ലോകത്തിന്‍റെ ഭാവി ശോഭനമാക്കാന്‍ സാധിക്കൂവെന്നും ശാസ്ത്രജ്ഞൻമാർ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ