മാഞ്ചസ്റ്റർ: സെന്റ് ജോർജ് ക്നാനായ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ശൂനായോ പെരുന്നാളും വിശുദ്ധ കുർബാനയും ഓഗസ്റ്റ് 15 നു (ശനി) നടക്കും. രാവിലെ 10ന് പ്രഭാത പ്രാർഥന, 10.30ന് വിശുദ്ധ കുർബാനയും തുടർന്നു മധ്യസ്ഥ പ്രാർഥനയും നടക്കും.
കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ രാവിലെ 10.30 മുതൽ മന്നാവിഷൻ വിശുദ്ധ കുർബാന തത്സമയം സംപ്രേഷണം ചെയ്യും. എല്ലാ വിശ്വാസികളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫാ. സജി ഏബ്രഹാം, ട്രസ്റ്റി ഫിലിപ്പ് ജോസഫ്, സെക്രട്ടറി അലക്സ് ഏബ്രഹാം എന്നിവർ അറിയിച്ചു.
മാഞ്ചസ്റ്റർ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ മാതാവിന്റെ പെരുന്നാൾ ഓഗസ്റ്റ് 15 ന്
06:42 PM Aug 14, 2020 | Deepika.com