+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാങ്ങാട്ട് യൂസഫ് ഹാജിയെ അബുദാബി മലപ്പുറം ജില്ലാ കെഎംസിസി ആദരിച്ചു

അബുദാബി: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മുക്തും പ്രഖ്യാപിച്ച ദീർഘകാല വീസയായ ഗോൾഡ് കാർഡ് ലഭിക്കുന്ന സീ ഫുഡ് മേഖലയിലെ ആദ്യ സംരംഭകനും അബു
പാങ്ങാട്ട് യൂസഫ് ഹാജിയെ അബുദാബി മലപ്പുറം ജില്ലാ കെഎംസിസി ആദരിച്ചു
അബുദാബി: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മുക്തും പ്രഖ്യാപിച്ച ദീർഘകാല വീസയായ ഗോൾഡ് കാർഡ് ലഭിക്കുന്ന സീ ഫുഡ് മേഖലയിലെ ആദ്യ സംരംഭകനും അബുദാബി വേങ്ങര മണ്ഡലം കെഎംസിസി പ്രസിഡന്‍റുമായ പാങ്ങാട്ട് യൂസഫ് ഹാജിയെ അബുദാബി മലപ്പുറം ജില്ലാ കെഎംസിസി ആദരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ യൂസുഫ് ഹാജി ജീവകാരുണ്യ മേഖലയിലെ നിശബ്ദസേവകനാണ്.

യുഎഇ കേന്ദ്ര കെഎംസിസി ട്രഷറർ യു. അബ്ദുല്ല ഫാറൂഖി ഉപഹാര സമർപ്പണം നിർവഹിച്ചു . അബുദാബി താമസകുടിയേറ്റ വകുപ്പിൽ നിന്നും ഗോൾഡ് കാർഡ് ഏറ്റുവാങ്ങിയതിൽ അഭിമാനവും സന്തോഷവും ഉണ്ടന്നും പ്രവാസി സമുഹത്തേ സ്വന്തം ജനങ്ങളെ പോലെ ചേർത്ത് പിടിക്കുന്ന യുഎഇയുടെ ദാർശനിക ഭരണ നേതൃത്വത്തിന്‍റെ ഓരോ ചുവടുവയ്പും ആഗോള മാതൃകയാണന്നും സ്വീകരണത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഹിദായത്തുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ അബുദാബി കെഎംസിസി സ്റ്റേറ്റ് പ്രസിഡന്‍റ് ഷുക്കൂറലി കല്ലുങ്ങൽ , സീനിയർ വൈസ് പ്രസിഡന്‍റ് അസീസ് കാളിയാടൻ , ഇ.ടി. സുനീർ , റഷീദലി മമ്പാട് , വി. ബീരാൻ കുട്ടി എന്നിവർ സംസാരിച്ചു.
ജില്ലാ കെഎംസിസി ഭാരവാഹികളായ കെ.കെ. ഹംസക്കോയ , ഹംസ ഹാജി പാറയിൽ , കുഞ്ഞിപ്പ മോങ്ങം, അബ്ദുൽ ഖാദർ ഒളവട്ടൂർ , അബ്ദുൽഖാദർ ആലുങ്ങൽ , ഹൈദർ ബിൻ മൊയ്‌ദു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള