ലെസ്റ്ററിൽ വിശുദ്ധ കുർബാനയുടെ പുനരാരംഭം മാതാവിന്‍റെ സ്വർഗാരോപണ തിരുനാൾ ദിനത്തിൽ

07:36 PM Aug 13, 2020 | Deepika.com
ലണ്ടൻ: കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള വിശുദ്ധ കുർബാനയുടെ പുനരാരംഭം ലെസ്റ്ററിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ സ്വർഗാരോപണ തിരുനാൾ ദിനമായ ഓഗസ്റ്റ് 15 നു (ശനി) നടക്കും. മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വിശുദ്ധ കുർബാന പുനരാരംഭിക്കുവാൻ നോട്ടിംഗ്ഹാം രൂപതയിൽ നിന്നും അനുമതി ലഭിച്ചതിനെതുടർന്നാണ് നടപടി.

രാവിലെ 10ന് ഇംഗ്ലീഷ് കുർബാനയും വൈകുന്നേരം നാലിന് മലയാളം കുർബാനയും 16 നു (ഞായർ) രാവിലെ 10.30ന് ഇംഗ്ലീഷ് കുർബാനയും വൈകുന്നേരം നാലിന് മലയാളം കുർബാനയും ഉണ്ടായിരിക്കും.

ദേവാലയത്തിൽ ശുശ്രൂഷികൾ ഉൾപ്പെടെ 70 പേർക്ക് മാത്രമേ ഒരേ സമയം ആരാധനയിൽ പങ്കെടുക്കാൻ അനുവാദം ഉള്ളൂ എന്നതിനാൽ, വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ സാധിക്കുന്ന ആളുകളുടെ എണ്ണം 70 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ആയതിനാൽ മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യുന്നവർക്കേ ദേവാലയത്തിൽ പ്രവേശനം ലഭിക്കുകയുള്ളൂ.
സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

www.massbooking.uk/parish.php?p=868