+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയിൽ മലയാളം മിഷൻ പഠനകേന്ദ്രം

ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സെന്‍ററാക്കി ആരംഭിക്കുന്ന മലയാളം മിഷൻ പഠനകേന്ദ്രത്തിന്‍റെ ഉദ്ഘാടനം ഓഗസ്റ്റ് 13 നു (വ്യാഴം) നടക്കും. ഓൺലൈൻ വഴി 8 ന് നടക്കുന്ന ഉദ്ഘാടനകർമം വീണാ ജോർജ് എംഎൽഎ നിർവ
കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയിൽ മലയാളം മിഷൻ പഠനകേന്ദ്രം
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സെന്‍ററാക്കി ആരംഭിക്കുന്ന മലയാളം മിഷൻ പഠനകേന്ദ്രത്തിന്‍റെ ഉദ്ഘാടനം ഓഗസ്റ്റ് 13 നു (വ്യാഴം) നടക്കും. ഓൺലൈൻ വഴി 8 ന് നടക്കുന്ന ഉദ്ഘാടനകർമം വീണാ ജോർജ് എംഎൽഎ നിർവഹിക്കും .

മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് മുഖ്യ അതിഥിയായിരിക്കും .ലോക കേരള സഭാംഗങ്ങളായ ഡോ. പുത്തൂർ റഹ്മാൻ, സൈമൻ സാമുവേൽ, മലയാളം മിഷൻ യുഎഇ ചാപ്റ്റർ കോ-ഓർഡിനേറ്റർ കെ.എൽ. ഗോപി ,കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സുജിത്,സെക്രട്ടറി സന്തോഷ് കുമാർ ,യൂണിറ്റ് പ്രസിഡന്‍റ് സുധീർ, സെക്രട്ടറി സുമന്ദ്രൻ ശങ്കുണ്ണി മലയാളം മിഷൻ മേഖലാ കോ-ഓർഡിനേറ്റർ വി. സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും .

പരിശീലനം ലഭിച്ച അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകും .മലയാള ഭാഷയേയും കേരളീയ സംസ്കാരത്തേയും അടുത്തറിയാൻ ലഭിച്ച സുവർണാവസരം പ്രയോജനപ്പെടുത്തുവാൻ മലയാളി സമൂഹം ഏറെ ആവേശത്തോടെയാണ് മുന്നോട്ട് വരുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്നതാണ് കേരള സർക്കാർ മലയാള മിഷനിലൂടെ ലക്ഷ്യമിടുന്നത് .നാല് സർട്ടിഫിക്കറ്റ് കോഴ്സുകളും പൂർത്തിയാക്കുന്ന പഠിതാവിന് പത്താം തരത്തിന് തുല്യമായ സർട്ടിഫിക്കറ്റാണ് കേരള സർക്കാർ നൽകുന്നത്.