+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗദിയിൽ 34 മരണം: 1521 പേർക്ക് കൂടി രോഗബാധ

റിയാദ്: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന 34 പേർ കൂടി സൗദി അറേബ്യയിൽ മരണത്തിനു കീഴടങ്ങിയതോടെ രാജ്യത്തെ മരണം 3233 ആയി. 1521 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. സൗദിയിൽ വൈറസ് ബാധ ക്രമേണ ഉയർന്നു വരുന്നു
സൗദിയിൽ 34 മരണം: 1521 പേർക്ക് കൂടി രോഗബാധ
റിയാദ്: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന 34 പേർ കൂടി സൗദി അറേബ്യയിൽ മരണത്തിനു കീഴടങ്ങിയതോടെ രാജ്യത്തെ മരണം 3233 ആയി. 1521 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. സൗദിയിൽ വൈറസ് ബാധ ക്രമേണ ഉയർന്നു വരുന്നു വീണ്ടും ആശങ്ക ഉയർത്തുന്നുണ്ട്‌. ഇതുവരെയായി 291468 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ 33117 പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരിൽ 1821 പേരുടെ നില ഗുരുതരമായി തുടരുന്നു.

അതോടൊപ്പം 1640 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 87.5 ശതമാനമായി ഉയർന്നു. 255118 പേർക്കാണ് ആകെ രോഗം സുഖം പ്രാപിച്ചത്. സൗദിയിൽ ഇപ്പോൾ രോഗലക്ഷണമില്ലാത്തവർക്കും കൊവിഡ് പരിശോധന നടത്താൻ സർക്കാർ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59325 ടെസ്റ്റുകൾ കൂടി നടത്തി. ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 38 ലക്ഷം കഴിഞ്ഞു.
റിയാദിൽ 8 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഹൊഫുഫിൽ 5 പേരും തായിഫിലും തബൂക്കിലും 3 പേർ വീതവും മരണപ്പെട്ടു. റിയാദിൽ 101, മക്ക 88, ദമ്മാം 75, ഹൊഫുഫ് 65, മദീന 65, ജിസാൻ 51, ഹായിൽ 45 എന്നിങ്ങനെയാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്.
സൗദിയിൽ പെട്രോൾ വില വീണ്ടും വർദ്ധിച്ചു. പ്രതിമാസ വില നിർണയത്തിന്റെ വർദ്ധനവ്. ചൊവ്വാഴ്ച നിലവിൽ വന്ന പുതിയ നിരക്കിൽ 91 ഇനത്തിന് ലിറ്ററിന് 1.29 റിയാലിൽ നിന്നും 1.43 റിയാലായും 95 ഇനത്തിന് 1.44 റിയാലിൽ നിന്നും 1.60 റിയാലായും ഉയർന്നു. ഡീസലിനും 52 ഹലാലയും മണ്ണെണ്ണക്ക് 70 ഹലാലയും പാചക വാതകം ലിറ്ററിന് 75 ഹലാലയും ആണ് പുതുക്കിയ നിരക്ക്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ