+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നും കുവൈറ്റ് പൗരന്മാർക്ക് മടങ്ങിവരാം

കുവൈറ്റ് സിറ്റി : യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നും കുവൈറ്റ് പൗരന്മാർക്ക് സ്വദേശത്തേക്ക് മടങ്ങി വരാമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഇതിനായി 72 മണിക്കൂറിൽ കൂടുതൽ സാധുതയുള്ള കോവിഡ് മുക
യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നും  കുവൈറ്റ് പൗരന്മാർക്ക് മടങ്ങിവരാം
കുവൈറ്റ് സിറ്റി : യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നും കുവൈറ്റ് പൗരന്മാർക്ക് സ്വദേശത്തേക്ക് മടങ്ങി വരാമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഇതിനായി 72 മണിക്കൂറിൽ കൂടുതൽ സാധുതയുള്ള കോവിഡ് മുക്ത പിസിആർ സർട്ടിഫിക്കറ്റ് കൈവശം കരുതണമെന്നും ഡിജിസിഎ ഡയറക്ടർ യൂസഫ് അൽ ഫൗസാന്‍ പറഞ്ഞു.

ആഗോളതലത്തിലെ കോവിഡ് വ്യാപനം നിരന്തരം അവലോകനം നടത്തി യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വിലയിരുത്തും. അടിയന്തരാവശ്യക്കാരല്ലാത്തവർ തൽക്കാലം വിദേശയാത്ര മാറ്റിവയ്ക്കണമെന്നും യാത്രയിൽ കോവിഡ് ബാധയേൽക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്തിൽ ബാഗേജ് നിരോധിച്ചിട്ടുണ്ട്. ഒരു ഹാൻഡ്‌ബാഗ് മാത്രമേ അനുവദിക്കുകയുള്ളൂ. പ്രായപരിധി പരിമിതപ്പെടുത്തിയിട്ടില്ല. യാത്രക്കാരന്‍ ആരോഗ്യ ഇൻ‌ഷ്വറൻസും ശ്ലോനാക് ആപ്ലിക്കേഷനിലൂടെ രജിസ്റ്റർ ചെയ്യുകയും വേണമെന്നും യൂസഫ് അൽ ഫൗസാന്‍ പറഞ്ഞു.

നിലവില്‍ നിരോധിത രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് നേരിട്ട് കുവൈറ്റിലേക്കോ ട്രാൻസിറ്റ് വഴിയോ പറക്കാൻ കഴിയില്., എന്നാൽ നിരോധന പട്ടികയിൽ ഇല്ലാത്ത ഏതെങ്കിലും രാജ്യത്തില്‍ 14 ദിവസം താമസിച്ച് കോവിഡ് മുക്ത പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റുമായി കുവൈറ്റിലേക്ക് മടങ്ങി വരുവാന്‍ സാധിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ