+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗദിയിൽ കോവിഡ് കേസുകളിൽ വർധന: മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

റിയാദ് : സൗദി അറേബ്യയിലെ കോവിഡ് സ്ഥിരീകരണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയതിൽ ആരോഗ്യ വകുപ്പ് ആശങ്ക രേഖപ്പെടുത്തുകയും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഞായറാഴ്ച 1,428 പേ
സൗദിയിൽ കോവിഡ് കേസുകളിൽ വർധന: മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
റിയാദ് : സൗദി അറേബ്യയിലെ കോവിഡ് സ്ഥിരീകരണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയതിൽ ആരോഗ്യ വകുപ്പ് ആശങ്ക രേഖപ്പെടുത്തുകയും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഞായറാഴ്ച 1,428 പേർക്കാണ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 2,88,690 ആയി. തലസ്ഥാന നഗരിയായ റിയാദിലടക്കം പുതിയ രോഗബാധിതർ വർദ്ധിക്കാനുള്ള കാരണം ജനങ്ങൾ മുന്നറിയിപ്പുകൾ വകവെക്കാതെ മാളുകളിലും മാർക്കറ്റുകളിലും കൂടുതലായി ഒത്തുകൂടുന്നതാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഞായറാഴ്ച 37 പേർ കൂടി മരണത്തിനു കീഴടങ്ങിയതോടെ ആകെ കോവിഡ് മരണം 3,167 ആയതായും ആരോഗ്യ വകുപ്പ്.അറിയിച്ചു. രണ്ടര ലക്ഷം കടന്ന രോഗമുക്തി രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 33,484 ആയി കുറച്ചു. ഇതിൽ 1,816 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഞായറാഴ്ച മരണപ്പെട്ടവരിൽ 12 പേർ ഹൊഫുഫിലും 9 പേർ റിയാദിലുമാണ്. പുതുതായി 60,846 കൊവിഡ് ടെസ്റ്റുകൾ കൂടി രാജ്യത്ത് നടന്നു.
സൗദിയിൽ 1599 പേർക്ക് കൂടി രോഗമുക്തി ഉണ്ടായതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 252039 ആയതായും ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആലിയെ ഉദ്ധരിച്ചു കൊണ്ട് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രോഗികളുടെ എണ്ണത്തിലുള്ള നേരിയ വർദ്ധന സാമൂഹ്യ അകലം പാലിക്കുന്നതിൽ ജനങ്ങൾ പുറകോട്ടു പോയത് കൊണ്ടാണെന്നും ഇതുവരെ രാജ്യത്ത് കൊവിഡ് ഹോട്സ്പോട്ടുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഡോ. മുഹമ്മദ് അറിയിച്ചു. 125 പേർക്ക് രോഗബാധ മക്കയിൽ സ്ഥിരീകരിച്ചപ്പോൾ റിയാദിൽ 106, ഹൊഫുഫിൽ 68, ജിസാൻ 59, ജിദ്ദ 57, മദീന 50, ബുറൈദയിലും ദമ്മാമിൽ 50 വീതവുമാണ് പുതുതായി സ്ഥിരീകരിച്ചത്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ