+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിലേക്ക് എത്തുന്ന യാത്രക്കാർക്ക് റാൻഡം പിസിആർ ടെസ്റ്റ്

കുവൈറ്റ് സിറ്റി : ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ വിവിധ സ്ഥലങ്ങളിൽ നിന്നായി 2,563 യാത്രക്കാർ രാജ്യത്തെത്തിയതായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആരോഗ്യ സേവന ജനറൽ സൂപ്പർവൈസർ ഡോ. തലാൽ അൽ ഫദാല പറഞ്ഞു. യ
കുവൈറ്റിലേക്ക് എത്തുന്ന  യാത്രക്കാർക്ക് റാൻഡം പിസിആർ ടെസ്റ്റ്
കുവൈറ്റ് സിറ്റി : ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ വിവിധ സ്ഥലങ്ങളിൽ നിന്നായി 2,563 യാത്രക്കാർ രാജ്യത്തെത്തിയതായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആരോഗ്യ സേവന ജനറൽ സൂപ്പർവൈസർ ഡോ. തലാൽ അൽ ഫദാല പറഞ്ഞു. യാത്രക്കാരിൽ ദിവസേന 405 റാൻഡം പിസിആർ പരിശോധനകൾ നടത്തിയതായും വിമാനത്താവളത്തിൽ യാത്രക്കാരെ പരിശോധിക്കുന്നതിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും സജ്ജീകരിച്ചതായും അദ്ദേഹം പറഞ്ഞു .

എയർപോർട്ട് ടെർമിനലുകളില്‍ പിസിആർ പരിശോധനക്കായി നിരവധി ക്ലിനിക്കുകൾ തയ്യാറാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ടെംപറേച്ചര്‍ പരിശോധിക്കാൻ തെർമൽ ക്യാമറകളും ആരോഗ്യ രജിസ്ട്രേഷന് ഓഫീസുകളും സ്ഥാപിച്ചിട്ടുണ്ട്. അതോടപ്പം ശാരീരിക അകലം പാലിക്കാൻ ആവശ്യപ്പെട്ടുള്ള സൈൻ ബോർഡുകൾ വിമാനതവളത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. യാത്രക്കാർ ക്വാറന്റൈൻ കാലയളവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ‘ശ്ലോനാക്’ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നുറപ്പുവരുത്തുന്നതായും അൽ ഫദാല പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ