+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

ഹൂസ്റ്റൺ: കോവിഡ് പരിശോധന സൗകര്യം വൻ തോതിൽ വർധിപ്പിച്ചിട്ടും രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവാണ് അനുഭവപ്പെടുന്നതെന്ന് ഓഗസ്റ്റ് 5 നു നടത്തിയ വാർത്താസമ്മേളനത്തിൽ ഹൂസ്റ്റൺ മേയർ ടർണർ പറഞ്ഞു. കൂടുതൽ പരിശ
കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
ഹൂസ്റ്റൺ: കോവിഡ് പരിശോധന സൗകര്യം വൻ തോതിൽ വർധിപ്പിച്ചിട്ടും രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവാണ് അനുഭവപ്പെടുന്നതെന്ന് ഓഗസ്റ്റ് 5 നു നടത്തിയ വാർത്താസമ്മേളനത്തിൽ ഹൂസ്റ്റൺ മേയർ ടർണർ പറഞ്ഞു. കൂടുതൽ പരിശോധന നടത്തുന്നതിന് ഹൂസ്റ്റൺ നഗര വാസികൾ തയാറാകണമെന്നും മേയർ അഭ്യർഥിച്ചു.

കോവിഡ് രോഗികളിൽ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ തുടർന്നും പാലിക്കാൻ തയാറാകണമെന്നും ടെസ്റ്റിംഗ് സെന്‍ററിലെ ഡോ. ഡേവിഡ് പെർസി പറഞ്ഞു. പരിപൂർണമായും വൈറസിനെ പ്രതിരോധിക്കുന്നതിന് ഇതു മാത്രമാണ് കരണീയമായിട്ടുള്ളതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

രോഗവ്യാപനം ഇപ്പോഴും 15 മുതൽ 17 ശതമാനം വരെയുണ്ടെങ്കിലും ഓഗസ്റ്റ് അവസാനത്തോടെ അതു അഞ്ചു ശതമാനമാക്കി കുറയ്ക്കുന്നതിനുള്ള നടപടികളാണ് സിറ്റി അധികൃതർ സ്വീകരിച്ചിരിക്കുന്നത്. മാസ്ക്ക് ധരിക്കണമെന്നതു നിർബന്ധമാണെന്നും മാസ്ക്ക് ധരിക്കാത്തവർക്ക് മുന്നറിയിപ്പു നൽകിയിട്ടും തുടർന്നും മാസ്ക്ക് ധരിക്കാതെ സഞ്ചരിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക ട്രക്കിംഗ് സിസ്റ്റം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഹൂസ്റ്റൺ പോലീസ് ചീഫ് അസിവേഡൊ പറഞ്ഞു. 250 ഡോളർ വരെ ഫൈൻ നൽകേണ്ട ടിക്കറ്റുകൾ മാസ്ക്ക് ധരിക്കാത്തവർക്ക് ലഭിക്കുമെന്നും ചീഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ