+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അയോധ്യ ക്ഷേത്ര ശിലാസ്ഥാപനം; ന്യൂയോർക്കിൽ ആഹ്ലാദപ്രകടനവും പ്രതിഷേധവും

ന്യൂയോർക്ക്: അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഓഗസ്റ്റ് 5ന് ടൈം സ്ക്വയർ ട്രാഫിക്ക് ഐലന്‍റിന് ചുറ്റും ആയിരത്തിലധികം ഇന്ത്യൻ അമേരിക്കൻ ഹൈന്ദവർ ഒത്തു ചേർന്ന് ആഹ്ലാദ
അയോധ്യ ക്ഷേത്ര ശിലാസ്ഥാപനം; ന്യൂയോർക്കിൽ ആഹ്ലാദപ്രകടനവും പ്രതിഷേധവും
ന്യൂയോർക്ക്: അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഓഗസ്റ്റ് 5ന് ടൈം സ്ക്വയർ ട്രാഫിക്ക് ഐലന്‍റിന് ചുറ്റും ആയിരത്തിലധികം ഇന്ത്യൻ അമേരിക്കൻ ഹൈന്ദവർ ഒത്തു ചേർന്ന് ആഹ്ലാദം പ്രകടിപ്പിച്ചപ്പോൾ, പാക്കിസ്ഥാൻ, കാലിസ്ഥാൻ ഗ്രൂപ്പിലുള്ളവർ ട്രാഫിക്ക് ഐലന്‍റിനു ചുറ്റും കൂടി നിന്നു പ്രതിഷേധിച്ചു.

രണ്ട് എതിർചേരികളായി കൂടി നിന്നവർ അയോധ്യ ക്ഷേത്ര നിർമാണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും മുദ്രാവാക്യം വിളിക്കുകയും പ്ലാക്കാർഡുകൾ ഉയർത്തി കാണിക്കുകയും ചെയ്തത് കാര്യങ്ങൾ കൈവിട്ടുപോകുമോ എന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നുവെങ്കിലും ന്യൂയോർക്ക് പോലീസിന്‍റെ അവസരോചിതമായ ഇടപെടൽ ഏറെ നിർണായകമായി.

രാം ജന്മഭൂമി സിലിന്യാസ് സെലിബറേഷൻ യുഎസ്എ കമ്മിറ്റിയാണ് ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നൽകിയത്. അയോധ്യ ക്ഷേത്രത്തെക്കുറിച്ചും രാമ ഭഗവാനെക്കുറിച്ചും പ്രദർശിപ്പിച്ച വീഡിയോ ഇസ്‌ലാമിക് ഗ്രൂപ്പിന്‍റെ പ്രതിഷേധത്തെ തുടർന്ന് ഓഫ് ചെയ്തു. ചരിത്ര മുഹൂർത്തം ആഘോഷിക്കുന്നതിനാണ് ഞങ്ങൾ ഇവിടെ കൂടി വന്നതെന്ന് രാമജന്മ ഭൂമി ശിലന്യാസ് കമ്മിറ്റി ചെയർമാൻ ജഗദീഷ സുഹാനി പറഞ്ഞു. വീഡിയോ പ്രദർശിപ്പിക്കുവാൻ കഴിയാത്തതിൽ ഞങ്ങൾക്ക് ദുഃഖമില്ലെന്നും ഇതൊരു സന്തോഷ മുഹൂർത്തമാണെന്നും ജഗദീഷ പറഞ്ഞു. ഇതേസമയം ഇസ്‌ലാമിക് കമ്മിറ്റി ബാബറിനെ ആദരിക്കുന്ന മോസ്ക്കിന്‍റെ വീഡിയോയും പ്രദർശിപ്പിച്ചിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ