+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആമസോണ്‍ 3.1 ബില്യണ്‍ ഡോളറിന്‍റെ ഓഹരികള്‍ കൈയൊഴിഞ്ഞു

സിയാറ്റിൽ( വാഷിംഗ്‌ടൺ):ആമസോണ്‍ 3.1 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ വിറ്റൊഴിഞ്ഞു. ഫെബ്രുവരിയിലെ 1.7 ബില്യണ്‍ ഡോളര്‍ ഓഹരി വില്‍പ്പനയ്ക്ക് ശേഷം നടക്കുന്ന ഏറ്റവും വലിയ വിറ്റൊഴിയലാണിത്. പ്രമുഖ ബിസ
ആമസോണ്‍  3.1 ബില്യണ്‍ ഡോളറിന്‍റെ   ഓഹരികള്‍ കൈയൊഴിഞ്ഞു
സിയാറ്റിൽ( വാഷിംഗ്‌ടൺ):ആമസോണ്‍ 3.1 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ വിറ്റൊഴിഞ്ഞു. ഫെബ്രുവരിയിലെ 1.7 ബില്യണ്‍ ഡോളര്‍ ഓഹരി വില്‍പ്പനയ്ക്ക് ശേഷം നടക്കുന്ന ഏറ്റവും വലിയ വിറ്റൊഴിയലാണിത്. പ്രമുഖ ബിസിനസ് മാഗസിനായ ഫോബ്‌സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഓഹരി വില്‍പ്പനയിലൂടെ നികുതി അടവ് കഴിഞ്ഞ് 2.4 ബില്യണ്‍ ഡോളര്‍ മൂല്യമാണ് ആമസോൺ സിഇഒ ജെഫ് ബെസോസ് സ്വന്തമാക്കിയിരിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ വിറ്റൊഴിക്കലെന്നാണ് റിപ്പോർട്ടുകൾ.

നിലവില്‍ ആഗോള റീട്ടെയില്‍ ശൃംഖലയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാണ് ആമസോണ്‍. 188.2 ബില്യണ്‍ ഡോളർ ആസ്തി മൂല്യമുള്ള കന്പനിയുടെ ഓഹരി വിൽപ്പന വഴി ബെസോസിന്‍റെ തന്നെ സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ കമ്പനിയായ ബ്ലൂ ഒര്‍ജിന് ഫണ്ട് സ്വരൂപിക്കാനായി ഓരോ വര്‍ഷവും ഒരു ബില്യണ്‍ ഡോളര്‍ വീതം മൂല്യമുള്ള ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയുള്ളതായി 2017 ല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനുശേഷം ബെസോസിന്‍റെ ഓഹരി വില്‍പ്പന പലതും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതായിരുന്നു. എന്നിരുന്നാലും ഇപ്പോഴത്തെ ഈ ഓഹരി വില്‍പ്പനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തമായി പുറത്തുവിട്ടിട്ടില്ല ഈ ടെക് ഭീമന്‍.

2018 ല്‍ രണ്ട് ബില്യണ്‍ ഡോളര്‍ പ്ലെഡ്ജ് എന്ന പേരില്‍ നിരാലംബരായ ജനങ്ങള്‍ക്ക് പാര്‍പ്പിടം നല്‍കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ ഓഹരി വില്‍പ്പന സംബന്ധിച്ച പുതിയ ആശയവുമായി ജെഫ് ബെസോസ് മുന്നോട്ടു വന്നിരുന്നു. ഈ പദ്ധതിയിലൂടെ വീടില്ലാത്തവരെ സഹായിക്കാന്‍ 200 ബില്യണ്‍ ഡോളര്‍ ചെവഴിക്കുകയും ചെയ്തിരുന്നു. പിന്നീട് കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കുന്നതിനായുള്ള ഫണ്ട് രൂപീകരണവും ബെസോസ് എര്‍ത്ത് ഫണ്ട് എന്ന പേരില്‍ ആരംഭിച്ചിരുന്നു. 10 ബില്യണ്‍ ഡോളറാണ് ഇതിനായുള്ള ഫണ്ട് എന്നതായിരുന്നു അന്നത്തെ പ്രതിജ്ഞ. അതിന്നും തുടരുന്നുമുണ്ട് . നിലവിലെ ഓഹരി വില്‍പ്പനയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ