കുവൈറ്റ് സിറ്റി : രാജ്യത്ത് 620 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിച്ചവരുടെ എണ്ണം 70045 ആയി. 423 സ്വദേശികൾക്കും 197 വിദേശികൾക്കുമാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത് . കഴിഞ്ഞ ദിവസം 3599 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 522200 ആയി ഉയർന്നു.
കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികത്സയിലായിരുന്ന ഒരാൾ മരണമടഞ്ഞു. ഇതുവരെ 469 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞത്. അഹ്മദി ഗവർണറേറ്റിൽ 220 പേർ, ജഹ്റ ഗവർണറേറ്റിൽ 139 പേർ, ഫർവാനിയ ഗവർണറേറ്റിൽ 100 പേർ, ഹവല്ലി ഗവർണറേറ്റിൽ 82 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 79 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 704 പേരാണ് ഇന്നലലെ രോഗ മുക്തരായത് . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 61610 ആയി. 7966 പേരാണ് ചികിൽസയിൽ കഴിയുന്നത്. 127 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുവെന്നും ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ