കുവൈത്ത് സിറ്റി: രാജ്യത്ത് മാർച്ച് 13 ന് മുന്പ് നൽകിയ എല്ലാത്തരം വിസകളും റദ്ദാക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന് പുറത്തുള്ള ആളുകൾക്ക് നൽകിയ വിസകളുടെ സാധുതയെക്കുറിച്ച് നേരത്തെ ആഭ്യന്തര മന്ത്രാലയം നിയമപരമായ അഭിപ്രായം തേടിയിരുന്നു.
പുതിയ വിസ ലഭിച്ചവർക്ക് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടും കുവൈറ്റിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വിസകൾ റദ്ദാക്കിയത്. തൊഴിൽ, ഫാമിലി ,ടൂറിസ്റ്റ് വിസകൾക്കെല്ലാം പുതിയ തീരുമാനം ബാധകമാണ്. വിസകൾക്ക് വേണ്ടി വീണ്ടും അപേക്ഷ സമർപ്പികുവാനുള്ള മാനദണ്ഡങ്ങൾ അധികൃതർ ഉടൻ പ്രഖ്യാപിക്കുമെന്ന് അൽ ഖബാസ് അറബിക് പത്രം റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ