കുവൈറ്റ് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വെണ്ണിക്കുളം കോതകുളത്ത് പരേതനായ കെ.കെ. തോമസിന്റെ മകൻ ജോസ് തോമസ് (62) ആണ് മരണപ്പെട്ടത്. മാതാവ്: അന്നമ്മ തോമസ്. ഭാര്യ: സൂസമ്മ (തടിയൂർ എടയ്ക്കാട്ട് അരിക്കുഴിയിൽ കുടുംബാംഗം). മക്കൾ: ശ്രീദേവി, നവനീത് (ഇരുവരും കാനഡ). സഹോദരങ്ങൾ: ആൻറണി തോമസ്, ജോണിക്കുട്ടി തോമസ്, എൽസി, കുഞ്ഞുമോൾ, പരേതനായ ബാബു തോമസ്. പരേതൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് ഇൻഫർമേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍