ഹൂസ്റ്റണ്: ആശ്വാസം നൽകുന്ന ഒരു വാർത്തയാണ് ഹൂസ്റ്റണിലെ മെതഡിസ്റ്റ് ഹോസ്പിറ്റലിൽ നിന്നും ലഭിക്കുന്നത്. കോവിഡ്-19 രോഗികളിൽ ഡോക്ടർമാർ നടത്തിയ പുതിയ മരുന്നിന്റെ പരീക്ഷണം വിജയകരമെന്ന് മെതഡിസ്റ് ഹോസ്പിറ്റലിന്റെ ഒൗദ്യോഗിക സ്ഥിരീകരണം.
മൂന്നു ദിവസത്തെ ചികിത്സയ്ക്കുശേഷം വെന്റിലേറ്ററുകളിലും മറ്റുമുള്ളവർ സുഖം പ്രാപിച്ചു വരുന്നു എന്നുമുള്ള വാർത്ത ആശ്വാസം നൽകുന്നതാണ്. അടിയന്തര ചികിത്സക്കായി എഫ്ഡിഎ അംഗികരിച്ച ആർഎൽഎഫ് -100 (അവിപ്റ്റാഡിൽ) എന്ന മരുന്നാണ് ഡോക്ടർമാർ പരീക്ഷണാടിസ്ഥാനത്തിൽ നൽകിയിരുന്നത്.
സാർസ് കൊറോണ വൈറസിന്റെ തനിപ്പകർപ്പ് മനുഷ്യന്റെ ശ്വാസകോശകോശങ്ങളിലും മോണോസൈറ്റുകളിലും വരുന്നത് അവിപ്റ്റാഡിൽ എന്ന ഈ മരുന്ന് തടയാനാകുന്നതായി അവർ പത്രക്കുറിപ്പിൽ പറഞ്ഞു.
ഇരട്ട ശ്വാസകോശ ട്രാൻസ്പ്ലാൻറ് പരാജയപ്പെട്ട 54 കാരനായ ഒരാൾ ചികിത്സയിലായിരിക്കെ കോവിഡ് -19 പിടിപെട്ടു വെന്റിലേറ്ററിലായി, നാലു ദിവസത്തിനുള്ളിൽ വെന്റിലേറ്ററിൽ നിന്നും മാറ്റാൻ കഴിഞ്ഞുവെന്നും 15 ലധികം രോഗികളിൽ സമാനമായ ഫലങ്ങൾ കണ്ടതായും റിപ്പോർട്ടിൽ പറയുന്നു. ന്യൂമോണിറ്റിസ് വേഗത്തിൽ മാറ്റുന്നതായും ശരീരത്തിൽ മെച്ചപ്പെട്ട ഓക്സിജൻ എത്തിക്കുന്നതിലും ഈ മരുന്ന് ഫലപ്രദമെന്നും പറയപ്പെടുന്നു.
കോവിഡ്-19 രോഗികളിൽ മറ്റേതൊരു ആൻറിവൈറൽ ഏജന്റും നൽകാത്ത തരത്തിൽ ആർഎൽഎഫ് -100 (അവിപ്റ്റാഡിൽ) രോഗശമനം നൽകുന്നു എന്ന് ന്യൂറോ ആർഎക്സ് സിഇഒയും ചെയർമാനുമായ പ്രൊഫ. ജോനാഥൻ ജാവിറ്റ് പറഞ്ഞു. കൂടുതൽ പരീക്ഷണങ്ങളുടെ വിശദമായ റിപ്പോർട്ട് ഈ മാസാവസാനത്തോടെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: അജു വാരിക്കാട്