റിയാദ്: കോവിഡ് വൈറസ് ബാധ ഗണ്യമായി കുറഞ്ഞു വരുന്ന സൗദി അറേബ്യയിൽ ബുധനാഴ്ച 36 പേർ കൂടി മരണത്തിനു കീഴടങ്ങിയതോടെ ആകെ മരണം 3,020 ആയി ഉയർന്നു. 1,389 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 2,82,824 ആയതായും ആരോഗ്യ വകുപ്പ് വാർത്താകുറിപ്പിൽ അറിയിച്ചു.
ബുധനാഴ്ച 1,626 പേർക്കാണ് രോഗമുക്തി ഉണ്ടായിരിക്കുന്നത്. 2,45,314 പേർക്കാണ് ഇതോടെ രാജ്യത്ത് വൈറസ് ബാധയിൽ നിന്നും മുക്തരായത്. സൗദിയിലെ രോഗമുക്തി നിരക്ക് ഇതോടേ 84.76 ശതമാനമായി. ഇത് ആഗോള രോഗമുക്തി നിരക്കിനേക്കാൾ മുകളിലാണ്. 34,490 പേരാണ് ഇപ്പോഴും കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരിൽ 1,991 പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്.
109 പേരിൽ രോഗം സ്ഥിരീകരിച്ച റിയാദിൽ തന്നെയാണ് ബുധനാഴ്ചയും സൗദിയിലെ കൂടിയ രോഗബാധ. മക്കയിൽ 106 പേർക്കും ഖമീസ് മുഷായത്തിൽ 90 പേർക്കും രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് പുതുതായി 52,099 കൊവിഡ് ടെസ്റ്റുകൾ കൂടി നടത്തി.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ