കുവൈറ്റ് സിറ്റി : രാജ്യത്ത് 651 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 69425 ആയി. 425 സ്വദേശികൾക്കും 226 വിദേശികൾക്കുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം 4550 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 518601 ആയി ഉയർന്നു. കോവിഡ് ബാധിച്ച് വിവിധ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നുപേർ മരണമടഞ്ഞു. ഇതുവരെ 468 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞത്. അഹ്മദി ഗവർണറേറ്റിൽ 219 പേർ, ജഹ്റ ഗവർണറേറ്റിൽ 132 പേർ, ഫർവാനിയ ഗവർണറേറ്റിൽ 137 പേർ, ഹവല്ലി ഗവർണറേറ്റിൽ 79 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 84 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 580 പേരാണ് ഇന്നലെ രോഗ മുക്തരായത് . 8051 പേരാണ് ചികിൽസയിൽ കഴിയുന്നത്. 128 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുവെന്നും ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ