കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി സുനിൽ കുമാർ വാഴേപറന്പിൽ (38 )ആണ് ബുധനാഴ്ച ജാബിർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഗ്ലോബൽ ഇന്റർനാഷണൽ കന്പനിയിലെ ജോലിക്കാരനായിരുന്നു പരേതൻ. ഭാര്യ: ഗോപിക. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ