+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ 475 പേർക്ക് കോവിഡ് ; 587 പേർ രോഗ മുക്തി നേടി

കുവൈറ്റ് സിറ്റി : രാജ്യത്ത് 475 പേർക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 68299 ആയി.323 സ്വദേശികള്‍ക്കും 152 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ച
കുവൈറ്റിൽ  475 പേർക്ക് കോവിഡ് ; 587 പേർ  രോഗ മുക്തി നേടി
കുവൈറ്റ് സിറ്റി : രാജ്യത്ത് 475 പേർക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 68299 ആയി.323 സ്വദേശികള്‍ക്കും 152 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് .

കഴിഞ്ഞ ദിവസം 2452 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 514051 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് വിവിധ ആശുപത്രിയിൽ ചികത്സയിലായിരുന്ന നാല് പേര്‍ കൂടി ഇന്നു മരണമടഞ്ഞു. ഇതുവരെ 465 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞത്.

അഹ്മദി ഗവർണറേറ്റിൽ 139 പേർ, ജഹ്റ ഗവർണറേറ്റിൽ 101 പേർ, ഫർവാനിയ ഗവർണറേറ്റിൽ 106 പേർ, ഹവല്ലി ഗവർണറേറ്റിൽ 67 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 63 പേർ എന്നിങ്ങനെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

587 പേരാണു ഇന്ന് രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 60326 ആയി. 7983 പേരാണു ചികിൽസയിൽ കഴിയുന്നത്‌. 131 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുവെന്നും ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ