+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിരോധിത രാജ്യങ്ങളിൽ നിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക് സ്പെഷൽ പാക്കേജുകളുമായി ട്രാവൽ ഏജൻസികൾ

കുവൈറ്റ് സിറ്റി : നിരോധിത രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി 14 ദിവസത്തേക്ക് യാത്രാ പാക്കേജുകൾ പ്രഖ്യാപിക്കുവാന്‍ ട്രാവൽ ഏജൻസികൾ ഒരുങ്ങുന്നതായി പ്രാദേശിക പത്രം റിപ
നിരോധിത രാജ്യങ്ങളിൽ നിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക് സ്പെഷൽ പാക്കേജുകളുമായി ട്രാവൽ ഏജൻസികൾ
കുവൈറ്റ് സിറ്റി : നിരോധിത രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി 14 ദിവസത്തേക്ക് യാത്രാ പാക്കേജുകൾ പ്രഖ്യാപിക്കുവാന്‍ ട്രാവൽ ഏജൻസികൾ ഒരുങ്ങുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റും 14 ദിവസത്തേക്ക് ഹോട്ടലിൽ താമസിക്കാനുള്ള ചെലവും പിസിആർ പരിശോധനയും ഉൾപ്പെടുന്നതാണ് പായ്ക്കേജ്. ഇതിനായി 320 ദിനാര്‍ ഈടാക്കുവാനാണ് നീക്കം.

അതിനിടെ രാജ്യത്ത് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ പ്രവാസികള്‍ക്ക് ഇളവ് അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധവുമായി പാർലമെന്‍റ് അംഗങ്ങൾ രാഗത്തെത്തി. സാലെഹ്‌ അൽ ആഷൂർ , അബ്ദുല്ല അൽ കന്ദറി , ഖലീൽ ആബെൽ, അബ്ദുൽ കരീം അൽ കന്ദറി, നായിഫ്‌ അൽ മർദ്ദസ്‌ തുടങ്ങിയ എംപിമാര്‍ നിരോധിത രാജ്യങ്ങളിലെ യാത്രക്കാർക്ക്‌ നൽകിയ ഇളവ്‌ പിൻവലിക്കാൻ വ്യോമയാന മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് സിവിൽ വ്യോമയാന മന്ത്രി മുബാറക്‌ അൽ ഹരീസിനോട്‌ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ