+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈഡന്‍റെ വൈസ് പ്രസിഡന്‍റ് തീരുമാനം അന്തിമഘട്ടത്തിൽ; കമല ഹാരിസിന് മുൻഗണന

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള തീയതി അടുത്തുവരുന്നതോടെ ഡമോക്രാറ്റിക്ക് സ്ഥാനാർഥി ജോ ബൈഡന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ആരായിരിക്കണമെന്ന തീരുമാനം അന്തിമ ഘട്ടത്തിൽ. ഓഗസ്റ്റ് 1ന്
ബൈഡന്‍റെ  വൈസ് പ്രസിഡന്‍റ്  തീരുമാനം അന്തിമഘട്ടത്തിൽ; കമല ഹാരിസിന് മുൻഗണന
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള തീയതി അടുത്തുവരുന്നതോടെ ഡമോക്രാറ്റിക്ക് സ്ഥാനാർഥി ജോ ബൈഡന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ആരായിരിക്കണമെന്ന തീരുമാനം അന്തിമ ഘട്ടത്തിൽ.

ഓഗസ്റ്റ് 1ന് വൈസ് പ്രസിഡന്‍റിന്‍റെ പേർ വെളിപ്പെടുത്തുമെന്നാണ് ബൈഡൻ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഓഗസ്റ്റ് 10 നു മുമ്പു പ്രഖ്യാപനം ഉണ്ടാകാൻ സാധ്യതയില്ല. കാരണം ഡമോക്രാറ്റിക് പാർട്ടി കൺവൻഷൻ ഔദ്യോഗികമായി ജൊ ബൈഡന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു ശേഷമേ പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ.ഇതിനു മുമ്പു പത്തോളം പേരായിരുന്നു ജൊ ബൈഡന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ലിസ്റ്റിൽ. എന്നാൽ അതിപ്പോൾ ചുരുങ്ങി മൂന്നു പേരിലാണ് അവസാനിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടിയ മുൻഗണന കലിഫോർണിയയിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ യുഎസ് സെനറ്റർ കമല ഹാരിസിനാണ്.

കലിഫോർണിയ പ്രതിനിധി കേരൺ ബാസു, ഒബാമ നാഷണൽ സെക്യൂരിറ്റി അഡ്വൈസറായിരുന്ന സൂസൻ റൈസ് എന്നിവരാണ് മറ്റു രണ്ടു പേർ.ഇതിനിടെ ജൂലൈ 31ന് 60 ബ്ലാക്ക് ക്ലെർജിമാർ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒരു ബ്ലാക്ക് ലേഡിയെ തെരഞ്ഞെടുക്കണമെന്ന് കത്തു നൽകിയിട്ടുണ്ട്. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഇതാവശ്യമാണെന്നും അവർ പറയുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ