+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബുദാബിയിൽ സ്കൂളുകൾ ഓഗസ്റ്റ് 30 മുതൽ പ്രവർത്തനം ആരംഭിക്കും

അബുദാബി : കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 5ന് അടച്ച തലസ്ഥാന നഗരിയിലെ സ്കൂളുകൾ മാസാവസാനം തുറക്കുന്നതിന് അഡെക് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അതനുസരിച്ച് 6 മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർ
അബുദാബിയിൽ സ്കൂളുകൾ  ഓഗസ്റ്റ് 30 മുതൽ പ്രവർത്തനം ആരംഭിക്കും
അബുദാബി : കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 5ന് അടച്ച തലസ്ഥാന നഗരിയിലെ സ്കൂളുകൾ മാസാവസാനം തുറക്കുന്നതിന് അഡെക് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അതനുസരിച്ച് 6 മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികളാണ് ഓഗസ്റ്റ് 30നു സ്കൂളിലെത്തുക. പ്രൈമറി ക്ലാസുകളിലെ കുട്ടികളെ സെപ്റ്റംബർ മൂന്നാംവാരവും .കെജി1, കെജി 2 ക്ലാസുകളിലെ കുട്ടികളെ ഒക്ടോബറിലുമാണ് സ്കൂളിലേക്ക് പ്രവേശിപ്പിക്കുക.

തെർമൽ സ്കാനർ ഉപയോഗിച്ച് വിദ്യാർഥികളുടെയും അധ്യാപകരുടെയും ശരീരോഷ്മാവ് പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കണം. ക്ലാസുകളിൽ ഇരിപ്പിടം ഒരുക്കുന്നത് സാമൂഹിക അകലം പാലിച്ചാകണം .ക്ലാസുകളും ശുചിമുറികളും ഇടവിട്ട സമയങ്ങളിൽ അണുവിമുക്തമാക്കണം എന്നീ നിർദേശങ്ങളും നൽകിയിട്ടുണ്ട് .ഇതനുസരിച്ചു ഒരു ക്ലാസിൽ 10 മുതൽ 15 വരെ വിദ്യാർഥികളെ മാത്രമേ ഇരിക്കാൻ അനുവദിക്കൂ .

ഒരാഴ്ച ക്ലാസിലെത്തുന്ന വിദ്യാർഥികൾക്ക് അടുത്ത ആഴ്ച ഇ–ലേണിംഗ് ക്ലാസിൽ പങ്കെടുക്കാം എന്ന രീതിയാണ് ഭൂരിഭാഗം സ്കൂളുകളും പിന്തുടരുന്നതിനു തീരുമാനിച്ചിരിക്കുന്നത്. സ്കൂളിലേക്ക് കുട്ടികളെ വിടാൻ താൽപര്യമില്ലാത്ത രക്ഷിതാക്കൾക്ക് ഇ-ലേണിംഗ് സന്പ്രദായം തിരഞ്ഞെടുക്കാനും അഡെക് അനുവാദവും നൽകിയിട്ടുണ്ട്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള