+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പേസ് എക്സ് കാപ്സ്യൂൾ ഐ‌എസ്‌എസിൽ നിന്ന് പുറപ്പെട്ടു

ബഹിരാകാശയാത്രികരുമായി എലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് കമ്പനി വിക്ഷേപിച്ച ആദ്യ പേടകം അതിന്‍റെ പരീക്ഷണത്തിന്‍റെ അവസാനത്തേതും പ്രധാനപെട്ടതുമായ "ഓഷ്യൻ സ്പ്ലാഷ് ഡൗൺ" മടക്കയാത്രക്കായി ഡഗ് ഹർലിയും ബോബ് ബെഹെൻ
സ്പേസ് എക്സ് കാപ്സ്യൂൾ ഐ‌എസ്‌എസിൽ നിന്ന് പുറപ്പെട്ടു
ബഹിരാകാശയാത്രികരുമായി എലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് കമ്പനി വിക്ഷേപിച്ച ആദ്യ പേടകം അതിന്‍റെ പരീക്ഷണത്തിന്‍റെ അവസാനത്തേതും പ്രധാനപെട്ടതുമായ "ഓഷ്യൻ സ്പ്ലാഷ് ഡൗൺ" മടക്കയാത്രക്കായി ഡഗ് ഹർലിയും ബോബ് ബെഹെൻകനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെട്ടു.

അപൂർവമായ ഓഷ്യൻ സ്പ്ലാഷ് ഡൗൺ ഫ്ലോറിഡയുടെ അറ്റ്ലാന്‍റിക് സമുദ്രതീരത്തെന്നു നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും തീരത്തോടടുക്കുന്ന ഉഷ്ണമേഖലാ ന്യുനമർദ്ധം ഐസായസ് ഫ്ലോറിഡ ലക്ഷ്യമാക്കി വരുന്നതിനാൽ, സംസ്ഥാനത്തിന് എതിർവശത്ത് ഫ്ളോറിഡയുടെ പെൻസകോള തീരത്ത് കാലാവസ്ഥ അനുകൂലമായതിനാൽ സ്പ്ലാഷ് ഡൗൺ ഇന്ന് 2:30നാണ് ക്രമീകരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: അജു വാരിക്കാട്