+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അയോധ്യാ ഭൂമിപൂജയ്ക്കും ശിലാന്യാസത്തിനും പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് ഷിക്കാഗോ ഗീതാമണ്ഡലം

ഷിക്കാഗോ: ലോകം മുഴുവനുള്ള ഹൈന്ദവ ജനതക്ക്, അയോധ്യ എന്നാല്‍ വെറുമൊരു ചരിത്ര ഭൂമി മാത്രമല്ല, മറിച്ച് ഓരോ ഹിന്ദുവിന്റെയും പുണ്യഭൂമിയാണ്. ഭാരതീയ സംസ്കാരത്തിന്റെ തായ്‌വേരുകള്‍ കുടികൊള്ളുന്ന ഈ പുണ്യ ഭൂമിയില്
അയോധ്യാ ഭൂമിപൂജയ്ക്കും ശിലാന്യാസത്തിനും പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് ഷിക്കാഗോ ഗീതാമണ്ഡലം
ഷിക്കാഗോ: ലോകം മുഴുവനുള്ള ഹൈന്ദവ ജനതക്ക്, അയോധ്യ എന്നാല്‍ വെറുമൊരു ചരിത്ര ഭൂമി മാത്രമല്ല, മറിച്ച് ഓരോ ഹിന്ദുവിന്റെയും പുണ്യഭൂമിയാണ്. ഭാരതീയ സംസ്കാരത്തിന്റെ തായ്‌വേരുകള്‍ കുടികൊള്ളുന്ന ഈ പുണ്യ ഭൂമിയില്‍ ആണ് വര്ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ശ്രീരാമദേവ ക്ഷേത്രം ഉയര്‍ന്നുവരുന്നത്.

ശ്രീരാമദേവ ക്ഷേത്ര നിര്‍മാണത്തിനു മുന്നോടിയായി ഓഗസ്റ്റ് അഞ്ചാം തീയതി രാവിലെ 12.30നും 12.40നും (ഇന്ത്യന്‍ സമയം) ഇടയിലുള്ള ഏറ്റവും അഭിജീത് മുഹൂര്‍ത്തത്തില്‍ നടക്കുന്ന ഭൂമിപൂജയിലും, ശിലാന്യാസത്തിന് ഷിക്കാഗോ ഗീതാമണ്ഡലത്തിന്റെ പ്രണാമം അര്‍പ്പിക്കുന്നു.

ശ്രീരാമദേവന്‍ തന്‍റെ പതിനാലു വര്‍ഷത്തെ വനവാസത്തിനു ശേഷം അയോധ്യാപുരിയിലേക്ക് വന്നപ്പോള്‍ എപ്രകാരമാണോ അയോധ്യയിലെ ജനങ്ങള്‍ ദീപവലിയുമായി ശ്രീരാമന്‍ചന്ദ്രനെ സ്വാഗതം ചെയ്തത്, അതുപോലെ ലോകം മുഴുവനുള്ള ഹൈന്ദവ ജനതയോടൊപ്പം ചിക്കാഗോ ഗീതാമണ്ഡലവും ചിരാതുകള്‍ തെളിച്ചും വിശേഷാല്‍ പൂജകള്‍ സംഘടിപ്പിച്ചും ഈ പുണ്യ ദിനം ആഘോഷിക്കുന്നു. എല്ലാ സത് ജനങ്ങളെയും ഈ പുണ്യ ദിനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

റിപ്പോർട്ട് : ജോയിച്ചന്‍ പുതുക്കുളം