+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് പ്രതിരോധം: ഹരിയാനക്ക് ഒന്നര കോടി രൂപ നൽകി എം.എ യൂസുഫലി

അബുദാബി : കോവിഡ് പ്രതിരോധത്തിനായി ഹരിയാന മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി ഒരു കോടി രൂപ നൽകി. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ചണ്ഡിഗഡിലെ ഔദ്യോഗിക കാര്യ
കോവിഡ് പ്രതിരോധം: ഹരിയാനക്ക് ഒന്നര കോടി രൂപ നൽകി എം.എ യൂസുഫലി
അബുദാബി : കോവിഡ് പ്രതിരോധത്തിനായി ഹരിയാന മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി ഒരു കോടി രൂപ നൽകി. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ചണ്ഡിഗഡിലെ ഔദ്യോഗിക കാര്യാലയത്തിൽ വെച്ച് ലുലു ഗ്രൂപ്പ് പ്രതിനിധികളായ നജുമുദ്ദീൻ, ജയകുമാർ എന്നിവർ ചേർന്നാണ് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത് .

ഇത് കൂടാതെ ഹരിയാനയിലെ മേവാത്ത് ജില്ലാ ഭരണകൂടത്തിന്റെ സിഎസ്‌ആർ ഫണ്ടിലേക്ക് 50 ലക്ഷം രൂപയും യൂസഫലി നൽകി. മേവാത്ത് ജില്ലാ ഡെപ്യുട്ടി കമ്മീഷണറും കളക്ടറുമായ പങ്കജ് ഐഎഎസിനാണ് ലുലു പ്രതിനിധികൾ ചെക്ക് കൈമാറിയത്.

ഇന്ത്യയിലേയും ഗൾഫ് രാജ്യങ്ങളുടെയും കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇതുവരെയായി 47.5 കോടി രൂപയാണ് യൂസുഫലി നൽകിയത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കോവിഡ് ഫണ്ടിലേക്ക് 25 കോടി രൂപയും, കേരള മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയും, ഉത്തർ പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപയും ഇതിനു മുമ്പ് നൽകിയിരുന്നു

റിപ്പോർട്ട് അനിൽ സി ഇടിക്കുള